ലണ്ടൻ: ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലേറ്റ കനത്തതോൽവിയിൽനിന്ന് തിരിച്ചെത്താൻ ടീമിന് ജാഗ്രതാ നിർദേശവുമായ ി ദക്ഷിണാഫ്രിക്കൻ മുൻ ഇതിഹാസതാരം ജാക് കാലിസ്. ഇന്ത്യക്കെതിരായ മത്സരം ടീമിന് നിർണായകമാണെന്നും ഏതെങ്കിലും തരത്തിലുള്ള പിഴവ് ലോകകപ്പ് പ്രതീക്ഷകൾക്ക് മങ്ങലേൽപിക്കുമെന്നും കാലിസ് മുന്നറിയിപ്പ് നൽകുന്നു.
ഇംഗ്ലണ്ടിനു പുറമേ താരതമ്യേന ദുർബലരെന്നു കരുതിയിരുന്ന ബംഗ്ലാദേശിനോടും തോറ്റതോടെ ദക്ഷിണാഫ്രിക്കൻ ടീം സമ്മർദത്തിലാണ്. ജയിക്കുക എന്നത് അത്ര എളുപ്പമല്ല, ഇന്ത്യയുടെ ടൂർണമെൻറിലെ ആദ്യ മത്സരമാണെന്നതും തങ്ങളുടേത് മൂന്നാമത്തെയെന്നതും മേൽക്കൈ നേടാൻ ഉതകുന്നതാണ്.
പരിക്കേറ്റ പേസർ എൻഗിഡിക്ക് കളിക്കാനാവുമോ എന്ന കാര്യം ഉറപ്പില്ല, അങ്ങനെയെങ്കിൽ ഡെയ്ൽ സ്റ്റെയിൻ ആദ്യ ഇലവനിൽ ഉൾപ്പെട്ടേക്കും. പിഴവില്ലാതെ പൊരുതിയാൽ ഇന്ത്യയെ കീഴടക്കാനാവുമെന്നും വരുംമത്സരങ്ങളിൽ അതേ ഫോം നിലനിർത്തിയാൽ ദക്ഷിണാഫ്രിക്കൻ പ്രതീക്ഷകൾ പൂവണിയുമെന്നും കാലിസ് ഉറച്ചുവിശ്വസിക്കുന്നു.