ലണ്ടൻ: ലോകകപ്പ് പോരാട്ടത്തിന് തീപിടിച്ചതോടെ ടിക്കറ്റ് വില റോക്കറ്റ് വേഗത്തിലായി. കരിഞ്ചന്തയിലും ഗാ ലറിയുടെ പിന്നാമ്പുറങ്ങളിലുമല്ല ഇൗ വിൽപന. െഎ.സി.സിയുടെ ഒൗദ്യോഗിക ഏജൻസിയായ ‘ടിക്കറ്റ് മാസ്റ്ററി’ലൂടെയാണ് കരിഞ്ചന്തയെയും വെല്ലുന്ന കൊള്ളയടി. ജൂൺ 30ന് എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിനുള്ള പ്ലാറ്റിനം ടിക്കറ്റ് ആദ്യം വിറ്റത് 20,668 രൂപക്ക്. അതേ ടിക്കറ്റിന് ഇപ്പോഴത്തെ വില 87,510 രൂപ.
ജൂൈല 14ന് ലോഡ്സിൽ നടക്കുന്ന ഫൈനൽ മത്സരത്തിെൻറ ടിക്കറ്റ് വിലകേട്ടാൽ ഞെട്ടും. സിൽവർ, ബ്രോൺസ് ടിക്കറ്റുകൾ ആദ്യം വിറ്റത് 17,150ഉം 8355ഉം രൂപക്ക്. ഇപ്പോഴത്തെ വില 1.5 ലക്ഷവും 1.31 ലക്ഷവും രൂപ. കൊൽക്കത്ത ആസ്ഥാനമായ െഎ.സി.സിയുടെ ഒൗദ്യോഗിക ടിക്കറ്റിങ് ഏജൻസിയാണ് ആരാധകരുടെ ആവേശത്തെ കൊള്ളടിച്ച് വില പതിന്മടങ്ങ് കൂട്ടിയത്.
ക്രിക്കറ്റ് ആരാധകരെന്ന പേരിൽ സമീപിച്ച മാധ്യമപ്രവർത്തകരോടാണ് ഏജൻസി ഇത്രയും തുക ആവശ്യപ്പെട്ടത്. വാർത്ത പുറത്തുവന്നതോടെ െഎ.സി.സി ഇടപെട്ടതായാണ് വിവരം. ഇംഗ്ലണ്ടിലേക്കുള്ള പാക്കേജായാണ് ടിക്കറ്റ് വില ഉയർത്തിയതെന്ന് ഏജൻസി വാദിക്കുേമ്പാഴും, യഥാർഥ വിലയേക്കാൾ പതിന്മടങ്ങാണ് ഇത്.