Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാഡിഫിനെ വിസ്മയിപ്പിച്ച് ക്യാച്ച് റിലേ
text_fieldsbookmark_border
ലണ്ടൻ: 542 ഫീൽഡർമാർ, 1838 ക്യാച്ച്, 8851 മീറ്റർ ദൂരം. ശനിയാഴ്ച ശ്രീലങ്കയും ന്യൂസിലൻഡും തമ്മിൽ നടന്ന മൂന്നാം ലോകകപ്പ് മത്സരത്തിനുപയോഗിച്ച പന്ത് കാഡിഫ് വെയ്ൽസ് സ്റ്റേഡിയത്തിലെത്തിയത് ഇൗ വഴിയാണ്. വെയ്ൽസിെൻറ റഗ്ബി ഇതിഹാസം ഷെയ്ൻ വില്യംസ് മുതൽ ക്രിക്കറ്റ് ആരാധകരും സാധാരണക്കാരും സ്കൂൾ വിദ്യാർഥികളും സെലിബ്രിറ്റികളും പെങ്കടുത്ത ‘ജയൻറ് ക്രിക്കറ്റ് ക്യാച്ച് റിലേ’ക്കൊടുവിലായിരുന്നു പന്ത് ശ്രീലങ്ക-ന്യൂസിലൻഡ് നായകർ ഏറ്റുവാങ്ങിയത്. ട്രെയിനിലേറി കാഡിഫ് സെൻട്രൽ സ്റ്റേഷനിലെത്തിയ പന്ത് അവിടെനിന്നാണ് ക്യാച്ച് റിലേ ആരംഭിക്കുന്നത്. ഒടുവിൽ പത്തുവയസ്സുകാരനായ ഹാരി മോറിസ് പന്ത് ഇരു ക്യാപ്റ്റന്മാരെയും ഏൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
