ജയത്തോടെ തുടങ്ങാൻ ന്യൂസിലൻഡ്; മോശം ഫോം മറികടക്കാൻ ലങ്ക
text_fieldsകാർഡിഫ്: ലോകകപ്പിൽ ശനിയാഴ്ച ന്യൂസിലൻഡ്-ശ്രീലങ്ക പോരാട്ടം. നിലവിലെ റണ്ണറപ്പുകളായ കിവീസ് ജയത്തോടെ ടൂർണമെൻറിന് തുടക്കമിടാനാവുമെന്ന പ്രതീക്ഷയിലാണെങ്കിൽ സമീപകാലത്തെ മോശം ഫോം മറികടന്ന് മികച്ച പ്രകടനം കാഴ്ചവെക്കണമെന്ന ലക്ഷ്യത്തോടെയാണ് ലങ്കയുടെ വരവ്.
കെയ്ൻ വില്യംസണിെൻറ നേതൃത്വത്തിലുള്ള ന്യൂസിലൻഡ് സന്തുലിതമായ ടീമാണ്. വില്യംസൺ, മാർട്ടിൻ ഗുപ്റ്റിൽ, കോളിൻ മൺറോ, റോസ് ടെയ്ലർ, ഹെൻറി നികോൾസ് തുടങ്ങിയവരടങ്ങിയ ബാറ്റിങ്നിരക്ക് പിന്തുണ നൽകാൻ ട്രെൻറ് ബോൾട്ട്, ടിം സൗത്തി, ലോക്കി ഫെർഗൂസൻ, മിച്ചൽ സാൻഡ്നർ, ഇഷ് സോധി തുടങ്ങിയവരുടെ ബൗളിങ്നിരയും ജെയിംസ് നീഷാം, കോളിൻ ഡിഗ്രാൻഡ്ഹോം എന്നീ ഒാൾറൗണ്ടർമാരുമുണ്ട്.
മറുവശത്ത് മികച്ച ടീം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് മരതകദ്വീപുകാർ. ലസിത് മലിംഗയുടെയും എയ്ഞ്ചലോ മാത്യൂസിെൻറയും തിസാര പെരേരയുടെയും പരിചയസമ്പത്തിനൊപ്പം കുശാൽ മെൻഡിസ്, കുശാൽ പെരേര, അവിഷ്ക ഫെർണാണ്ടോ തുടങ്ങിയ യുവതാരങ്ങളിലും ടീം പ്രതീക്ഷയർപ്പിക്കുന്നു.
ലാഹിരു തിരിമന്നെ, ധനഞ്ജയ ഡിസിൽവ, സുരംഗ ലക്മൽ, നുവാൻ പ്രദീപ് തുടങ്ങിയവരും ടീമിന് മുതൽക്കൂട്ടാണ്. ടെസ്റ്റിലെ മികച്ച പ്രകടനത്തിെൻറയും ക്യാപ്റ്റൻസിയുടെയും മികവിൽ നാലു വർഷത്തിനുശേഷം ഏകദിന ടീമിൽ തിരിച്ചെത്തിയ നായകൻ ദിമുത് കരുണരത്നെക്ക് കനത്ത വെല്ലുവിളിയാവും ഇൗ ലോകകപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
