Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅഫ്​ഗാനെ തകർത്ത്​...

അഫ്​ഗാനെ തകർത്ത്​ ഇംഗ്ലണ്ട്​ ലോകകപ്പിനൊരുങ്ങി

text_fields
bookmark_border
അഫ്​ഗാനെ തകർത്ത്​ ഇംഗ്ലണ്ട്​ ലോകകപ്പിനൊരുങ്ങി
cancel

ലണ്ടൻ: ബൗളിങ്​ മാന്ത്രികന്മാരുമായെത്തിയ അഫ്​ഗാനിസ്താനെ ഒമ്പതു​ വിക്കറ്റിന്​ തകർത്ത്​ ഇംഗ്ലണ്ട്​ ലോകകപ്പി നൊരുങ്ങി. ഇനി ആദ്യ സന്നാഹത്തിൽ ആസ്​ട്രേലിയക്കു മുന്നിൽ അടിതെറ്റിയ കളി മറന്ന്​ ഇംഗ്ലണ്ടിന്​ ഉദ്​ഘാടന മത്സരത് തിനൊരുങ്ങാം. ദക്ഷിണാഫ്രിക്കക്കെതിരെയാണ്​ ഇംഗ്ലണ്ടി​​െൻറ ആദ്യ മത്സരം.

ആദ്യം ബാറ്റുചെയ്​ത അഫ്​ഗാനിസ്താനെ 160 റൺസിന്​ എറിഞ്ഞിട്ടാണ്​ ഇംഗ്ലണ്ട്​ കളിയിൽ ആധിപത്യം പുലർത്തിയത്​. ജോഫ്ര ആർച്ചറും ജോ റൂട്ടും മൂന്നു​ വിക്കറ്റ്​ വീതം വീഴ്​ത്തിയപ്പോൾ അഫ്​ഗാ​​െൻറ മുൻനിര തകർന്നടിഞ്ഞു. ഒാപണർ നൂർ അലി സദ്​റാ​​െൻറയും (30) മധ്യനിരയിൽ മുഹമ്മദ്​ നബിയുടെയും (44) ചെറുത്തു നിൽപാണ്​ ചെറിയൊരു ആശ്വാസം ലഭിച്ചത്​.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ജോണി ബെയർസ്​റ്റോ(39) ​ജാസൺ റോയ്​ (89*), ജോ റൂട്ട് (29*) എന്നിവർ ചേർന്ന്​ 17.3 ഒാവറിൽ കളി ജയിപ്പിച്ചു. ലോകോത്തര അഫ്​ഗാൻ ബൗളർമാർക്ക്​ ഇംഗ്ലീഷ്​ ബാറ്റ്​സ്​മാന്മാരുടെ റൺസൊഴുക്ക്​ തടയാനേ ആയില്ല. നാലു സിക്​സും 11 ​േഫാറും അതിർത്തി കടത്തിയാണ്​ റോയ്​ 89 റൺസെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC World Cup 2019
News Summary - icc world cup 2019
Next Story