ലോകകപ്പ്: അഫ്​ഗാനിസ്​താനെതിരെ വിൻഡീസിന്​ ജയം

  • അഫ്​ഗാനിസ്​താനെ 23 റൺസിന്  തോൽപിച്ചു

00:40 AM
05/07/2019
windies
അ​ഫ്​​ഗാ​നെ​തി​രെ ഷാ​യ്​ ഹോ​പി​െൻറ ബാ​റ്റി​ങ്

ലീഡ്​സ്​: പോയൻറ്​ പട്ടികയിലെ അവസാന സ്​ഥാനക്കാരുടെ പോരാട്ടത്തിൽ ജയം വെസ്​റ്റിൻഡീസിന്​. അവസാന ലീഗ്​ പോരാട്ടത്തിൽ കരീബിയൻസ്​ 23 റൺസിന്​ അഫ്​ഗാനിസ്​താനെ തോൽപിച്ചു. ഷായ്​ ഹോപ്​ (77), എവിൻ ലൂയിസ്​ (58), നികോളസ്​ പുരാൻ (58) എന്നിവരുടെ അർധസെഞ്ച്വറി മികവിൽ വിൻഡീസ്​ 50 ഒാവറിൽ ആറ്​ വിക്കറ്റ്​ നഷ്​ടത്തിൽ 311 റൺസെടുത്തു​.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്​ഗാനായി ഇക്രാം അലിഖിൽ (86), റഹ്​മത്ത്​ ഷാ (62), അസ്​ഗർ അഫ്​ഗാൻ (40) എന്നിവർ പൊരുതി നോക്കിയെങ്കിലും 288 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. കൂറ്റൻ ലക്ഷ്യം തേടിയിറങ്ങിയ അഫ്​ഗാന്​  തിരിച്ചടിയായി നായകൻ ഗുൽബാദിൻ നായിബ്​ (5) രണ്ടാം ഒാവറിൽ പുറത്തായി.

രണ്ടാം വിക്കറ്റിൽ  ​ ഷായും അലിഖിലും ചേർന്ന്​ 133 റൺസ്​  കൂട്ടു​െകട്ടുമായി അഫ്​ഗാന്​ പ്രതീക്ഷ നൽകിയെങ്കിലും സ്​കോർ 138ൽ ഷായെ പുറത്താക്കി ബ്രാത്ത്​ വെയ്​റ്റ്​ വിൻഡീസിന്​ ബ്രേക്ക്​ത്രൂ നൽകി. 10 ബൗണ്ടറികൾ  അടങ്ങുന്നതായിരുന്നു ഷായുടെ മനോഹര  ഇന്നിങ്​സ്​. ഇടക്ക്​ കോട്രലി​​െൻറ കൈയിൽനിന്ന്​  ജീവൻ ലഭിച്ച അലിഖിലിനെ സെഞ്ച്വറി  തികക്കുന്നതിനു മുമ്പ്​ ഗെയ്​ൽ വിക്കറ്റിനുമുന്നിൽ കുടുക്കുകയായിരുന്നു.

അതേ ഒാവറിൽ 31 റൺസെടുത്ത നജീബുല്ല സദ്രാൻ റണ്ണൗട്ടായി മടങ്ങിയതോടെ  എല്ലാ പ്രതീക്ഷകളും മുൻനായകൻ അസ്​ഗർ  അഫ്​ഗാനിലായി. 40 റൺസെടുത്ത അഫ്​ഗാനെ ഹോൾഡറുടെ ​ൈകകളിലെത്തിച്ച്​ ബ്രാത്ത്​വെയ്​റ്റ്​ മത്സരംവിൻഡീസി​​െൻറ വരുതിയിലാകുകയായിരുന്നു. അവസാന ഒാവറുകളിൽ സയ്യിദ്​ ഷിറാസ്​ (25) പൊരുതി നോക്കിയെങ്കിലും ലക്ഷ്യം നേടാനായില്ല

Loading...
COMMENTS