ലോകകപ്പ്: വിൻഡീസിനെതിരെ ശ്രീലങ്കക്ക്​ 23 റൺസ്​ ജയം

  • നികോളസ്​  പുരാ​െൻറ (118) സെഞ്ച്വറി പാഴായി

00:18 AM
02/07/2019
avishka
സെഞ്ച്വറി നേടിയ ശ്രീലങ്കയുടെ അവിഷ്​ക ഫെർണാണ്ടോയുടെ ആഹ്ലാദം

ചെസ്​റ്റർ ലീ സ്​ട്രീറ്റ്​: നികോളസ്​ പുരാ​​​​െൻറ (118) ഒറ്റയാൾ  പോരാട്ടത്തിനും ശ്രീലങ്ക ഉയർത്തിയ റൺമല കീഴടക്കാൻ സാധിച്ചില്ല. ആവിഷ്​ക ഫെർണാണ്ടോയുടെ (104) കന്നി ഏകദിന സെഞ്ച്വറി മികവിൽ ശ്രീലങ്ക കുറിച്ച​ 339  റൺസ്​ ലക്ഷ്യം പിന്തുടർന്ന വിൻഡീസിന്​​ 50 ഒാവറിൽ ഒമ്പത്​ വിക്കറ്റ്​  നഷ്​ടത്തിൽ 315 റൺസെടുക്കാ​േന കഴിഞ്ഞുള്ളൂ. 

പുരാനെ  കൂടാതെ വിൻഡീസ്​ നിരയിൽ വാലറ്റക്കാരൻ ഫാബിയൻ  അലൻ (51), ​ക്രിസ്​ ഗെയ്​ൽ (35), ജാസൺ, ഷിംറ്റൺ ഹെറ്റ്​ മെയർ (29), ഹോൾഡർ (26) എന്നിവർ ചെറുത്തുനിന്നു. 199  റൺസിന്​ ആറ്​ എന്ന നിലയിൽ പരാജയം അഭിമുഖീകരിച്ച  വിൻഡീസിനെ പുരാനും അലനും ചേർന്ന്​ ഏഴാം വിക്കറ്റിൽ  കൂട്ടിച്ചേർത്ത 83 റൺസാണ്​ പ്രതീക്ഷയേകിയത്​. 

പുരാൻ ക്രീസിലുള്ള സമയം വിജയം പ്രതീക്ഷിച്ച വിൻഡീസിന്​ നിരാശ സമ്മാനിച്ച്​ ആദ്യ ഒാവർ എറിയാനെത്തിയ ആഞ്ചലോ മാത്യൂസ്​ താരത്തെ വിക്കറ്റ്​ കീപ്പറുടെ കൈകളിൽ എത്തിച്ചു. പുരാൻ വീണതോടെ മത്സരം ശ്രീലങ്കയുടെ വരുതിയിലാകുകയായിരുന്നു. അവസാന ഒാവറിൽ ജയിക്കാൻ 27 റൺസ്​ വേണ്ടിയിരുന്ന വിൻഡീസിന്​ മൂന്ന്​ റൺസെടുക്കാ​േന കഴിഞ്ഞുള്ളൂ.

വിക്കറ്റിനിടയിലെ ഒാട്ടത്തിൽ അശ്രദ്ധരായ  വിൻഡീസ്​ ബാറ്റ്​സ്​മാൻമാരിൽ മൂന്നു പേരാണ്​ റണ്ണൗട്ടായി  മടങ്ങിയത്​. ദി​മു​ത്​  ക​രു​ണ​ര​ത്​​നെ​ (32) , കു​ശാ​ൽ പെ​രേ​ര​ (64), എ​യ്​​ഞ്ച​ലോ മാ​ത്യൂ​സ്​ (26), ല​ഹി​രു തി​രി​മ​ന്നെ (45), കു​ശാ​ൽ മെ​ൻ​ഡി​സ്(39) എന്നിർ ലങ്കക്കായി ബാറ്റിങ്ങിൽ തിളങ്ങി. ലസിത്​ മലിംഗ മൂന്ന്​ വിക്കറ്റെടുത്തു. 

Loading...
COMMENTS