Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലോഡ്സിൽ കിവി കണ്ണീർ;...

ലോഡ്സിൽ കിവി കണ്ണീർ; ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാർ

text_fields
bookmark_border
ലോഡ്സിൽ കിവി കണ്ണീർ; ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാർ
cancel
camera_alt???????????? ???????????? ?????? ????????? ???????

ലോ​ഡ്​​സ്​: അടിമുടി നാടകീയം. ലോകകപ്പി​​​​​െൻറ ചരിത്രത്തിലിതുവരെ കാണത്ത ​ത്രില്ലർകാഴ്​ച​കൾക്കൊടുവിൽ അഭി മാന മണ്ണായ ലോഡ്​സിനെ സാക്ഷിയാക്കി ഇംഗ്ലണ്ടിന്​ ഏകദിന ക്രിക്കറ്റി​​​​​െൻറ വിശ്വ കിരീടം. തുടർച്ചയായി രണ്ടാം ല ോകകപ്പ്​ ഫൈനലിനിറങ്ങിയ ന്യൂസിലൻഡിന്​ തോൽക്കാതെ തന്നെ കിരീട നഷ്​ടം.

നിശ്​ചിത 50 ഒാവറിലെ പോരാട്ടം 241 റൺസിന്​ ടൈ കെട്ടിയതേ ാടെയാണ്​ കളി സൂപ്പർ ഒാവറി​​​​​െൻറ ആവേശത്തിലേക്ക്​ നീങ്ങിയത്​. അവിടെയും 15 റൺസുമായി ടൈ ആയതോടെ, കിരീട നിർണയം കളി യിലെ ബൗണ്ടറികളുടെ എണ്ണത്തിലായി. അവിടെ ഭാഗ്യം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. 2015 മെൽബണിനു പിന്നാലെ, 2019 ലോഡ്​സിലും ക ിവികളുടെ കണ്ണീർ മടക്കം.

അടിമുടി ആവേശം
ടോസ്​ നേടി ആദ്യം ബാറ്റു ചെയ്​ത ന്യൂസിലൻഡ്​ എട്ടു വിക്കറ്റ്​ നഷ്​ടത്തിൽ 241 റൺസെടുത്താണ്​ ആതിഥേയരെ ബാറ്റിങ്ങിന്​ ക്ഷണിച്ചത്​. മറുപടി ഇന്നിങ്​സ്​ ആരംഭിച്ച ഇംഗ്ലണ്ടിന്​ അതിജാഗ്രത തുടക്കത്തിൽ തിരിച്ചടിയായി. ജേസൺ റോയ്​ (17), ജോ റൂട്ട്​ (7), ഒയിൻ മോർഗൻ (6) എന്നിവർ നിരാശപ്പെടുത്തി​യതോടെ സമ്മർദത്തിലായ ടീമിനെ വെടിക്കെട്ടുകാരായ ജോസ്​ ബട്​ലറും (60 പന്തിൽ 59), ബെൻ സ്​റ്റോക്​സും (62 നോട്ടൗട്ട്​) ചേർന്ന്​ ടീമിനെ നയിക്കുകയായിരുന്നു. ഒാപണർ ബെയർ സ്​റ്റോ 36 റൺസുമായി പുറത്തായി. നാലിന്​ 86 എന്ന നിലയിൽ ക്രീസിൽ ഒന്നിച്ച ബട്​ലർ-സ്​റ്റോക്​സ്​ കൂട്ട്​ 110 റൺസ്​ അടിച്ചുകൂട്ടിയാണ്​ പിരിഞ്ഞത്​. ബട്​ലറും പിന്നാലെ വന്ന വോക്​സും (2) പുറത്തായെങ്കിലും സ്​റ്റോക്​സ്​ അവസാന ഒാവറിലെ ത്രില്ലിലൂടെ ടീമിനെ കിരീടത്തിലേക്ക്​ നയിച്ചു.

ഗുപ്റ്റിലിനെ പുറത്താക്കിയ ക്രിസ് വോക്സിൻെറ ആഹ്ലാദം

ലോ​ഡ്​​സി​ലെ മാ​നം തെ​ളി​ഞ്ഞു​നി​ന്ന പ​ക​ലി​ൽ ടോ​സ്​ നേ​ടി​യ ന്യൂ​സി​ല​ൻ​ഡ്​ ക്യാ​പ്​​റ്റ​ൻ കെ​യ്​​ൻ വി​ല്യം​സ​ൺ ആ​ദ്യ ബാ​റ്റി​ങ്​​ തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, വേ​ഗ​പ്പ​ന്തു​ക​ളെ തു​ണ​ച്ച പി​ച്ചി​ൽ ഇം​ഗ്ല​ണ്ടി​​​​​െൻറ പേ​സ്​ പ​ട മോ​ശ​മാ​ക്കി​യി​ല്ല. കി​വി ബാ​റ്റി​ങ്​​നി​ര​യെ ചി​റ​കു​വി​ട​ർ​ത്തി വി​ല​സാ​ൻ അ​നു​വ​ദി​ക്കാ​തെ അ​വ​രെ 250ന്​ ​താ​ഴെ പി​ടി​ച്ചു​കെ​ട്ടാ​നാ​യി. ടൂ​ർ​ണ​മ​​​​െൻറി​ലു​ട​നീ​ളം നി​രാ​ശ​പ്പെ​ടു​ത്തി​യ ഒാ​പ​ണ​ർ മാ​ർ​ട്ടി​ൻ ഗു​പ്​​റ്റി​ൽ ര​ണ്ടു ബൗ​ണ്ട​റി​യും ഒ​രു സി​ക്​​സു​മാ​യി ശു​ഭ​സൂ​ച​ന ന​ൽ​കി​യെ​ങ്കി​ലും ക്രി​സ്​ വോ​ക്​​സ്​ എ​റി​ഞ്ഞ ഏ​ഴാം ഒാ​വ​റി​ൽ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​രു​ങ്ങി (19).

എ​ന്നാ​ൽ, ഹ​​​​െൻറി ​നി​കോ​ൾ​സും (55) കെ​യ്​​ൻ വി​ല്യം​സ​ണും (30) ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ടീം ​ടോ​ട്ട​ൽ പ​തു​ക്കെ ഉ​യ​ർ​ന്നു. സെ​മി​യി​ൽ ഇ​ന്ത്യ​ക്കെ​തി​രെ ക​ണ്ട ബാ​റ്റി​ങ്ങാ​യി​രു​ന്നു വി​ല്യം​സ​ൺ പു​റ​ത്തെ​ടു​ത്ത​ത്. സിം​ഗ്​​ളും ഡ​ബ്​​ളു​മാ​യി ക​ളി​ച്ച്​ മു​ന്നേ​റി. വ​ല്ല​പ്പോ​ഴും മാ​ത്ര​മാ​യി ബൗ​ണ്ട​റി. എ​ന്നാ​ൽ, ര​ണ്ടു​ സെ​ഞ്ച്വ​റി കു​റി​ച്ച നാ​യ​ക​നെ പ്ല​ങ്ക​റ്റ്​ വി​ക്ക​റ്റ്​ കീ​പ്പ​ർ ബ​ട്​​ല​റു​ടെ കൈ​യി​ലെ​ത്തി​ച്ച്​ കി​വി​ക​ൾ​ക്ക്​ ര​ണ്ടാം ഷോ​ക്ക്​ ന​ൽ​കി.

ഹെൻെറ നിക്കോളസിൻെറ ബാറ്റിങ്

പി​ന്നീ​ട്, മ​ധ്യ​നി​ര​യി​ൽ റോ​സ്​ ടെ​യ്​​ല​ർ​ക്കൊ​പ്പം (15) നി​കോ​ൾ​സ്​ അ​ർ​ധ​സെ​ഞ്ച്വ​റി നേ​ടി​യെ​ങ്കി​ലും പ്ല​ങ്ക​റ്റി​​​​​െൻറ പ​ന്തി​ൽ ഹി​റ്റ്​ വി​ക്ക​റ്റി​ലൂ​ടെ ബൗ​ൾ​ഡ്. ടോം ​ല​താം (47), ജെ​യിം​സ്​ നീ​ഷാം (19), കോ​ളി​ൻ ഗ്രാ​ൻ​ഡ്​​ഹാം (16) എ​ന്നി​വ​രു​ടെ ക​രു​ത​ലോ​ടെ​യു​ള്ള ഇ​ന്നി​ങ്​​സി​നൊ​ടു​വി​ൽ കി​വി​ക​ൾ 200 ക​ട​ന്നു. ക്രി​സ്​ വോ​ക്​​സും പ്ല​ങ്ക​റ്റും മൂ​ന്നു വി​ക്ക​റ്റ്​ വീ​തം വീ​ഴ്​​ത്തി. ജൊ​ഫ്ര ആ​ർ​ച്ച​റി​ന്​ ഒ​രു വി​ക്ക​റ്റേ ല​ഭി​ച്ചു​ള്ളൂ​വെ​ങ്കി​ലും കി​വി ബാ​റ്റി​ങ്​​നി​ര ഭ​യ​ത്തോ​ടെ​യാ​ണ്​ നേ​രി​ട്ട​ത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC World Cup 2019
News Summary - icc world cup 2019 -sports news
Next Story