ബർമിങ്ഹാം: ഇംഗ്ലണ്ട് പടുത്തുയർത്തിയ റൺമല താണ്ടാനാവാതെ ഇന്ത്യ ലോകകപ്പിലെ ആദ്യ തോൽവി ഏറ്റുവാങ്ങി. ബൗള ർമാർ ആദ്യമായി നിറംമങ്ങിയ മത്സരത്തിൽ ബാറ്റ്സ്മാന്മാർ പൊരുതിനോക്കിയെങ്കിലും കാര്യമുണ്ടായില്ല. ഫലം 31 റൺസ് ജയവുമായി ആതിഥേയർ സെമി പ്രതീക്ഷ കാത്തു.
സെമിയുറപ്പാക്കാൻ ഇന്ത്യക്ക് അടുത്ത രണ്ട് കളികളിൽ ഒരു ജയം വേണം. ട ോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴു വിക്കറ്റിന് 337 എന്ന വൻ സ്കോർ പടുത്തുയർത ്തിയപ്പോൾ ഇന്ത്യൻ പോരാട്ടം അഞ്ച് വിക്കറ്റിന് 306 റൺസിലവസാനിച്ചു.
ഏകദിനത്തിലെ 25ാമത്തെയും ഇൗ ലോ കകപ്പിലെ മൂന്നാമത്തെയും സെഞ്ച്വറി നേടിയ േരാഹിത് ശർമയുടെയും (109 പന്തിൽ 102) തുടർച്ചയ ായ നാലാം ഫിഫ്റ്റിയടിച്ച ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും (76 പന്തിൽ 66) മികച്ച ഫോം ത ുടരുന്ന ഹാർദിക് പാണ്ഡ്യയുടെയും (33 പന്തിൽ 45) എം.എസ്. ധോണിയുടെയും (31 പന്തിൽ 42*) ഇന്നിങ്സുകളുടെ ബലത്തിലാണ് ഇന്ത്യ പൊരുതിയത്. ഇംഗ്ലണ്ടിനായി ലിയാം പ്ലങ്കറ്റ് മൂന്നും ക്രിസ് വോക്സ് രണ്ടും വിക്കറ്റെടുത്തു.
നേരത്തേ സെഞ്ച്വറി നേടിയ ജോണി ബെയർസ്റ്റോയും (109 പന്തിൽ 111) ഫിഫ്റ്റിയടിച്ച ബെൻ സ്റ്റോക്സും (54 പന്തിൽ 79) ജാസൺ റോയിയും (57 പന്തിൽ 66) അടിച്ചുതകർത്തപ്പോൾ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും പത്ത് ഒാവറിൽ 44 റൺസ് മാത്രം വഴങ്ങിയ ജസ്പ്രീത് ബുംറയുമാണ് ഇംഗ്ലണ്ട് ബാറ്റിങ്ങിന് കുറച്ചെങ്കിലും ബ്രേക്കിട്ടത്. ലെഗ്സ്പിന്നർ യുസ്വേന്ദ്ര ചഹൽ പത്ത് ഒാവറിൽ വിക്കറ്റില്ലാതെ 88 റൺസ് വിട്ടുകൊടുത്തപ്പോൾ ഒരു വിക്കറ്റെടുത്ത ചൈനാമാൻ ബൗളർ കുൽദീപ് യാദവ് പത്ത് ഒാവറിൽ 72 റൺസ് വഴങ്ങി. 10 ഒാവറിൽ 69 റൺസിന് അഞ്ച് വിക്കറ്റെടുത്ത ഷമി ഏകദിന കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കി. ഇൗ ലോകകപ്പിലെ മൂന്ന് കളികളിൽ വിക്കറ്റ് നേട്ടം 13 ആക്കി ഉയർത്തുകയും ചെയ്തു വലംകൈയൻ പേസർ.
സ്പിൻ സെറ്റ്ബാക്ക്
ഇന്ത്യയുടെ വജ്രായുധങ്ങളായ സ്പിൻ ദ്വയത്തെ വലിച്ചുകീറുന്ന ബാറ്റിങ്ങായിരുന്നു ഇംഗ്ലണ്ടിേൻറത്. ചഹലിനെയും കുൽദീപിനെയും താളംകണ്ടെത്താൻ സമയം നൽകാതെ തെരഞ്ഞുപിടിച്ച് ആക്രമിച്ച ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാർ ഇരുവർക്കുമെതിരെ ഒമ്പത് സിക്സും 12 ഫോറും പായിച്ചു.
ബുംറയുടെയും ഷമിയുടെ ആദ്യ ഒാവറുകളിൽ സൂക്ഷ്മതയോടെ ബാറ്റേന്തിയശേഷം സ്പിന്നർമാർക്കെതിരെ കളിമാറ്റിയ ബെയർസ്റ്റോയും റോയിയും 23 ഒാവറിൽ സ്കോർ 160ലെത്തിച്ചു. പരിക്കുമൂലം മൂന്ന് മത്സരങ്ങളിൽ പുറത്തിരുന്ന ശേഷം തിരിച്ചെത്തിയ റോയ് കണക്കുതീർക്കാനുള്ള മൂഡിലായിരുന്നു. തെൻറയും ടീമിെൻറയും മോശം ഫോമിനെതിരെ മുൻ ഇംഗ്ലീഷ് താരങ്ങളുടെ വിമർശനങ്ങളിൽ രോഷാകുലനായി പ്രതികരിച്ച ബെയർസ്റ്റോ അത് കളത്തിലേക്കും പ്രസരിപ്പിച്ചതോടെ ഇന്ത്യൻ ബൗളർമാർക്കും ഫീൽഡർമാർക്കും പണിയായി. സ്പിന്നർമാരുടെ പന്തുകൾക്ക് തിരിയാൻ അവസരം നൽകാതെ പിച്ച് ചെയ്യുന്നിടത്തേക്ക് ബാറ്റെത്തിച്ച് ആക്രമിക്കുകയായിരുന്നു ഒാപണിങ് ജോടിയുടെ തന്ത്രം.
ബെയർസ്റ്റോ ലോങ്ഒാണിനും മിഡ്വിക്കറ്റിനുമിടയിലെ ഏരിയ ഷോട്ടുകൾക്കായി തിരഞ്ഞെടുത്തപ്പോൾ സ്ട്രെയ്റ്റ് ബൗണ്ടറിയായിരുന്നു റോയിയുടെ ഫേവറിറ്റ് ഹിറ്റിങ് സോൺ. ഒടുവിൽ കുൽദീപിെൻറ പന്ത് ഉയർത്തിയടിച്ച േറായ് സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർ രവീന്ദ്ര ജദേജയുടെ പന്തിൽ പുറത്തായപ്പോഴാണ് ഇന്ത്യക്കാർക്ക് ശ്വാസം നേരെ വീണത്. രണ്ട് സിക്സും ഏഴ് ഫോറുമടങ്ങിയതായിരുന്നു റോയിയുടെ ഇന്നിങ്സ്.
സ്കോറിങ്ങിന് ബ്രേക്ക്
റോയ് പുറത്തായതിനുപിന്നാലെയെത്തിയ ജോ റൂട്ടിനെ (44) കൂട്ടുപിടിച്ച് 30ാം ഒാവറിൽ ബെയർസ്റ്റോ സ്കോർ 200 കടത്തി. ഇതോടെ പടുകൂറ്റൻ സ്കോറിന് അടിത്തറയായതിനാൽ 350ന് മുകളിലുള്ള സ്കോറായിരുന്നു ഇംഗ്ലണ്ടിെൻറ ലക്ഷ്യം. എന്നാൽ, ഇൗ ഘട്ടത്തിൽ രണ്ടാം സ്പെല്ലിനെത്തിയ ഷമി ബെയർസ്റ്റോയെയും ക്യാപ്റ്റൻ ഒായിൻ മോർഗനെയും (1) പുറത്താക്കിയതോടെ സ്കോറിങ്ങിന് വേഗം കുറഞ്ഞു.
സ്റ്റോക്സ് ഇഫക്ട്
കൂറ്റനടിക്കാരായ സ്റ്റോക്സും ജോസ് ബട്ലറും വരാനുണ്ടായിരുന്നതിനാൽ ഇംഗ്ലണ്ടിന് ആശങ്കയുണ്ടായിരുന്നില്ല. വിക്കറ്റുകൾ തുരുതുരെ വീഴുന്നത് ഒഴിവാക്കിയാൽ വൻ സ്കോർ നേടുക പ്രയാസകരമാവില്ലെന്ന് അവർക്കറിയാമായിരുന്നു. റൂട്ടിനെ കൂട്ടുപിടിച്ച് സ്റ്റോക്സ് പതിയെ സ്കോറുയർത്തിയതോടെ ആതിഥേയർക്ക് വീണ്ടും മേൽക്കൈയായി. റൂട്ടിനെ ഇടക്ക് ഷമി വീഴ്ത്തിയെങ്കിലും ബട് ലറെ (എട്ട് പന്തിൽ 20) കൂട്ടുപിടിച്ച് സ്റ്റോക്സ് കത്തിക്കയറിയതോടെ സ്കോറും കുതിച്ചു.