കിവികൾക്കെതിരെ പാക്​ പട

09:17 AM
26/06/2019
pak-cricket-team

ബ​ർ​മി​ങ്​​ഹാം: ലോ​ക​ക​പ്പി​ൽ സെ​മി​ക്ക​രി​കെ​യാ​ണ്​ നി​ല​വി​ലെ റ​ണ്ണ​റ​പ്പു​ക​ളാ​യ ന്യൂ​സി​ല​ൻ​ഡ്. ടൂ​ർ​ണ​മ​െൻറി​ൽ തോ​ൽ​വി​യ​റി​യാ​തെ കു​തി​ക്കു​ന്ന കെ​യ്​​ൻ വി​ല്യം​സ​ണി​​െൻറ ടീ​മി​ന്​ ഒ​രു വി​ജ​യം​കൂ​ടി സ്വ​ന്ത​മാ​ക്കി​യാ​ൽ അ​വ​സാ​ന നാ​ലി​ൽ നേ​ര​ത്തേ സീ​റ്റു​റ​പ്പി​ക്കാം. 

അ​തേ​സ​മ​യം, ബു​ധ​നാ​ഴ്​​ച കി​വി​ക​ൾ​ക്കെ​തി​രെ ക​ള​ത്തി​ലി​റ​ങ്ങു​ന്ന പാ​കി​സ്​​താ​ന്​ ഇ​നി ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​ങ്ങ​ളാ​ണ്. ക​ഴി​ഞ്ഞ ക​ളി​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ സ്വ​പ്​​ന​ങ്ങ​ൾ ത​ക​ർ​ത്ത്​ സ്വ​ന്തം സാ​ധ്യ​ത നി​ല​നി​ർ​ത്തി​യ സ​ർ​ഫ​റാ​സ്​ അ​ഹ്​​മ​ദി​നും സം​ഘ​ത്തി​നും ഇ​നി​യു​ള്ള ഒാ​രോ ക​ളി​യും നി​ർ​ണാ​യ​ക​മാ​ണ്. അ​തി​നാ​ൽ ന്യൂ​സി​ല​ൻ​ഡി​നെ നേ​രി​ടുേ​മ്പാ​ൾ ജ​യ​ത്തി​ൽ കു​റ​ഞ്ഞ​തൊ​ന്നും അ​വ​രു​ടെ മ​ന​സ്സി​ലു​ണ്ടാ​വി​ല്ല. ആ​റു​ ക​ളി​ക​ളി​ൽ കി​വീ​സി​ന്​​ 11ഉം ​പാ​കി​സ്​​താ​ന്​ അ​ഞ്ചും പോ​യ​ൻ​റാ​ണു​ള്ള​ത്. 

ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ മി​ക​ച്ച ക​ളി കെ​ട്ട​ഴി​ച്ചാ​യി​രു​ന്നു പാ​കി​സ്​​താ​​െൻറ വി​ജ​യം. ബാ​റ്റി​ങ്ങി​ൽ തി​രി​ച്ചെ​ത്തി​യ ഹാ​രി​സ്​ സു​ഹൈ​ലി​​െൻറ​യും ബൗ​ളി​ങ്ങി​ൽ മു​ഹ​മ്മ​ദ്​ ആ​മി​ർ-​വ​ഹാ​ബ്​ റി​യാ​സ്​ കൂ​ട്ടു​കെ​ട്ടി​​െൻറ​യും ക​രു​ത്തി​ലാ​യി​രു​ന്നു കു​തി​പ്പ്. മു​ൻ​നി​ര ബാ​റ്റ്​​സ്​​മാ​ന്മാ​രാ​യ ഫ​ഖ​ർ സ​മാ​ൻ, ഇ​മാ​മു​ൽ ഹ​ഖ്, ബാ​ബ​ർ അ​സം എ​ന്നി​വ​രി​ൽ​നി​ന്ന്​ വ​മ്പ​ൻ ഇ​ന്നി​ങ്​​സ്​ കൂ​ടി വ​ന്നാ​ൽ ടീ​മി​ന്​ മു​ൻ​തൂ​ക്ക​മാ​വും. 

മ​റു​വ​ശ​ത്ത്​ ക്യാ​പ്​​റ്റ​​െൻറ ക​ളി പു​റ​ത്തെ​ടു​ക്കു​ന്ന വി​ല്യം​സ​ണി​​െൻറ ക​രു​ത്തി​ലാ​ണ്​ കി​വീ​സി​​െൻറ മു​ന്നേ​റ്റം. ബൗ​ളി​ങ്ങി​ൽ ട്ര​െൻറ്​ ബോ​ൾ​ട്ടും ലോ​ക്കി ഫെ​ർ​ഗൂ​സ​​നും മി​ക​ച്ച ​േഫാ​മി​ലാ​ണ്.

Loading...
COMMENTS