Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഏകദിന ലോകകപ്പ്​:...

ഏകദിന ലോകകപ്പ്​: ഇന്ത്യൻ ടീമിനെ ഏപ്രിൽ 15ന്​ പ്രഖ്യാപിക്കും; തലവേദനയായി നാലാം നമ്പർ

text_fields
bookmark_border
ഏകദിന ലോകകപ്പ്​: ഇന്ത്യൻ ടീമിനെ ഏപ്രിൽ 15ന്​ പ്രഖ്യാപിക്കും; തലവേദനയായി നാലാം നമ്പർ
cancel

ന്യൂഡൽഹി: ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ 15ന്​ പ്രഖ്യാപിക്കും. മുംബൈയിൽ ടീം കോച്ച്​ രവി ശാസ്​ത്രി, ക്യാപ ്​റ്റൻ വിരാട്​ കോഹ്​ലി, സെലക്​ഷൻ കമ്മിറ്റി അധ്യക്ഷൻ എം.എസ്​.കെ. പ്രസാദ്​ ​എന്നിവരുടെ​ നേതൃത്വത്തിൽ ചേരുന്ന യേ ാഗത്തിൽ 15 അംഗ സംഘത്തെ തിരഞ്ഞെടുക്കും. ​െഎ.പി.എല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്​സ്​ നായകനായ കോഹ്​ലി, 15ന്​ മുംബൈ ഇന് ത്യൻസിനെതിരെ കളിക്കാനെത്തുന്ന സൗകര്യം നോക്കിയാണ്​ ടീം തെരഞ്ഞെടുപ്പ്​ യോഗം നിശ്ചയിച്ചത്​.

മേയ്​ 30ന്​ ഇംഗ്ലണ്ടിലാണ്​ ലോകകപ്പ്​ പോരാട്ടത്തിന്​ തുടക്കമാവുന്നത്​. ഏപ്രിൽ 23നു​ മുമ്പായി ടീം പ്രഖ്യാപിക്കണമെന്നാണ് ​ ​െഎ.സി.സി നിർദേശം. ലോകകപ്പിനുള്ള 20 അംഗ സാധ്യതാപട്ടിക നേര​േത്ത തയാറായതായി സെലക്​ഷൻ കമ്മിറ്റി ചെയർമാൻ ഫെബ്രുവ രിയിൽ വ്യക്​തമാക്കിയിരുന്നു. നാലാം നമ്പറിൽ ആരെന്നുകൂടി തീരുമാനിച്ചാൽ 15 അംഗ ടീമായെന്നാണ്​ അദ്ദേഹം ഒരു അഭിമുഖത ്തിൽ വെളിപ്പെടുത്തിയത്​. ​െഎ.പി.എല്ലിലെ പ്രകടനം ടീം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അറിയിച്ചു. ഇക്കാര്യം ക്യാപ്​റ്റൻ കോഹ്​ലിയും വ്യക്​തമാക്കി.

ആസ്​ട്രേലിയ, ന്യൂസിലൻഡ്​ പര്യടനം, ആസ്​ട്രേലിയൻ ടീമി​​െൻറ ഇന്ത്യൻ പര്യടനം എന്നിവയാവും അന്തിമ ടീം പ്രഖ്യാപനത്തിൽ പരിഗണിക്കപ്പെടുന്നത്​. ആസ്​ട്രേലിയക്കെതിരെ സ്വന്തം മണ്ണിൽ 3-2ന്​ പരമ്പര കൈവിട്ടിരുന്നു. പരീക്ഷണങ്ങൾ പാളിയതും മധ്യനിരയും ബൗളിങ്​നിരയും നിറംമങ്ങിയതും ഇന്ത്യയുടെ ലോകകപ്പ്​ ഒരുക്കങ്ങൾക്ക്​ തിരിച്ചടിയായി. എം.എസ്​. ധോണിയില്ലാതെയാണ്​ ഇന്ത്യ ഒാസീസിനെ നേരിട്ടത്​.

4ാം നമ്പറിന്​ 4 അവകാശികൾ
ഇന്ത്യൻ ടീമി​​െൻറ ലോകകപ്പ്​ ലൈനപ്പ്​ 80-90 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. ഇനിയുള്ളത്​ നാലാം നമ്പറും രണ്ടാം ഒാൾറൗണ്ടറും. ഹാർദിക്​ പാണ്ഡ്യക്കുശേഷം രണ്ടാം ഒാൾറൗണ്ടർ ആയി 15 അംഗ ടീമിൽ ആരെ പരിഗണിക്കുമെന്നാണ്​ ചോദ്യം. രവീന്ദ്ര ജദേജയുടെ തൊപ്പി വിജയ്​ ശങ്കർ തെറുപ്പിക്കുമോയെന്നതാണ്​ പ്രധാന ചോദ്യം. ന്യൂസിലൻഡ്​ പര്യടനം മുതൽ വിജയി​​െൻറ സ്​ഥിരതയാർന്ന ഫോം, ​െഎ.പി.എല്ലിലും തുടരുന്നു.

2017 ചാമ്പ്യൻസ്​ ട്രോഫി മുതൽ കോഹ്​ലിയും ധോണിയും രഹാനെയും യുവരാജ്​ സിങ്ങും ഉൾപ്പെടെ 11​ പേരാണ്​ നാലാം നമ്പറിൽ പരീക്ഷിച്ചത്​. ഇതിൽ അമ്പാട്ടി റായുഡുവിനാണ്​ കൂടുതൽ അവസരം ലഭിച്ചത്​. കോഹ്​ലിയുടെ കൂടുതൽ പിന്തുണയും അദ്ദേഹത്തിനുണ്ട്​. ആദ്യം നന്നായി കളിച്ച താരത്തിന്​ കഴിഞ്ഞ ഒരു വർഷത്തിനിടെ നേടാനായത്​ ഒരു അർധസെഞ്ച്വറി മാത്രം.

ലോകകപ്പ്​ ടീമിൽ ഇടംപിടിക്കാൻ റായുഡുവിനൊപ്പം കെ.എൽ. രാഹുൽ, ദിനേഷ്​ കാർത്തിക്​, ഋഷഭ്​ പന്ത്​ എന്നിവർ. ഇവരിൽ അഞ്ച്​ ഏകദിനം മാത്രം കളിച്ച പന്ത്​ പുതുക്കക്കാരനാണെങ്കിലും ഇടംകൈയൻ ബാറ്റും പേടിക്കാതെ കളിക്കാനുള്ള മികവും 21കാരന്​ കൂട്ടാവും. രാഹുലും കാർത്തികും ഫോമില്ലായ്​മയിൽ ഉഴലുകയാണ്​. അങ്ങനെയെങ്കിൽ നറുക്ക്​ ​പന്തിനോ റായുഡുവിനോ വീണേക്കും.

നാലാം പേസർ?
ജസ്​പ്രീത്​ ബുംറ, മുഹമ്മദ്​ ഷമി, ഭുവനേശ്വർ കുമാർ. മൂവരും ഇടം ഉറപ്പിച്ചു. പാർട്ട്​​ടൈം സീമറായി ഹാർദിക്​ പാണ്ഡ്യയുമുണ്ട്​. നാലാമതൊരു പേസറെ ഉൾപ്പെടുത്താൻ തീരുമാനിച്ചാൽ ആരാവും. പരിചയ സമ്പന്നായ ഉമേഷ്​ യാദവോ അതോ അരങ്ങേറ്റം കാത്തിരിക്കുന്ന ഹരിയാനക്കാരൻ നവ്​ദീപ്​ സായ്​നിയോ. ആഭ്യന്തര ക്രിക്കറ്റിൽ സായ്​നിയുടെ മികവ്​ ശ്രദ്ധേയമാണ്​. പരിചയസമ്പത്താണ്​ ​പ്രധാനമെങ്കിൽ ഉമേഷ്​ യാദവ്​ തന്നെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian teammalayalam newssports newsCricket NewsICC World Cup 2019
News Summary - ICC World Cup 2019: Indian team to be announced on April 15- Sports news
Next Story