ഇന്ത്യയും ന്യൂസിലൻഡു ം തമ്മിൽ ലീഗ് റൗണ്ടിൽ ട്രെൻറ്ബ്രിജിൽ നടത്താനിരുന്ന മത്സരം മഴ മൂലം ഉപേക്ഷിച്ചിരു ന്നു. എന്നാൽ ലോകകപ്പിനുമുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ ഇന്ത്യയെ തോൽപിച് ചതിെൻറ ആത്മവിശ്വാസം ന്യൂസിലൻഡിനുണ്ട്. വീണുകിട്ടിയ അവസരം പരമാവധി ഉപയോഗപ്പ െടുത്തി ആദ്യ ലോകകിരീടം ഷെൽഫിലെത്തിക്കാനാകും കറുത്തതൊപ്പിക്കാരുടെ ശ്രമം. ലോകകപ്പിൽ ഇതുവരെ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ജയിച്ചുവെന്നതും ന്യൂസിലൻഡിെൻറ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ഇന്ത്യക്കെതിരായ അവസാന മത്സരം കഴിഞ്ഞ് മാധ്യമപ്രവർത്തകരെ കണ്ട ശ്രീലങ്കൻ നായകൻ ദിമുത് കരുണരത്ന സെമിഫൈനലിസ്റ്റുകളിൽ ഇന്ത്യൻ ടീമാണ് കപ്പ് നേടാൻ കൂടുതൽ സാധ്യത കൽപ്പിച്ചത്.

റോഡ് ടു സെമി
അവസാന ലീഗ് മത്സരങ്ങൾ നടന്ന ജൂലൈ ഏഴിനായിരുന്നു എല്ലാം മാറിമറിഞ്ഞത്. ആദ്യ കളിയിൽ ഇന്ത്യ ഏഴുവിക്കറ്റിന് ശ്രീലങ്കയെ പരാജയപ്പെടുത്തുകയും ടേബിൾ ടോപ്പേഴ്സായിരുന്ന ആസ്ട്രേലിയ ദക്ഷിണാഫ്രിക്കയോട് അപ്രതീക്ഷിതമായി 10 റൺസ് തോൽവി വഴങ്ങുകയും ചെയ്തതോടെ സെമിഫൈനൽ െലെനപ്പ് അട്ടിമറിഞ്ഞു. ഇന്ത്യ ഒന്നാമതും ഒാസീസ് രണ്ടാമതുമായി. ഇന്ത്യക്ക് എതിരാളി അവസാന ലാപ്പിൽ കിതച്ചോടുന്ന ന്യൂസിലൻഡ്. ഒാസീസിന് ആതിഥേയരായ ഇംഗ്ലണ്ടും. ഒമ്പതിൽ ഏഴ് വിജയവും ഒരുതോൽവിയുമടക്കം ഒരു മത്സരം ഉപേക്ഷിച്ചതുമടക്കം ഇന്ത്യ 15 പോയൻറ് നേടി. ഏക തോൽവി ആതിഥേയരായ ഇംഗ്ലണ്ടിനെതിരെയാണ്. ആദ്യ ആറുമത്സരങ്ങളിൽ അപരാജിതരായി മുന്നേറിയ ബ്ലാക് ക്യാപ്സ് അവസാന മൂന്ന് മത്സങ്ങളിൽ പാകിസ്താൻ, ആസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കെതിരെ തോറ്റമ്പി. താരതമ്യേന ദുർബലരായ എതിരാളികൾക്കെതിരെ പുലികളായിരുന്ന കിവീസ് ടീം ശക്തരായ എതിരാളികൾക്കെതിരെ എലികളാകുന്ന കാഴ്ചയായിരുന്നു.

റെയ്ൻ റെയ്ൻ ഗോ എവേ
കാലാവസ്ഥ പ്രവചനങ്ങളനുസരിച്ച് മഴക്ക് സാധ്യത കാണുന്നുണ്ട്. മത്സരം നടത്താൻ കഴിയാതിരുന്നാൽ റിസർവ് ദിനങ്ങളിലൊന്നിലേക്ക് മത്സരം മാറ്റും. അന്നും മഴ പെയ്ത് മത്സരം ഉപേക്ഷിക്കുകയാണെങ്കിൽ പ്രാഥമിക മത്സരങ്ങളിലെ പ്രകടനത്തിെൻറ അടിസ്ഥാനത്തിൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും. സെമിക്കുവേണ്ടി പുതിയ പിച്ചാണ് തയാറാക്കുന്നത്. ഇൗ ലോകകപ്പിൽ 300ന് മുകളിലും അതിനടുത്തും സ്ഥിരമായി സ്കോർ ചെയ്യാൻ ഇവിടെ ടീമുകൾക്ക് സാധിച്ചിരുന്നു. അവസാന ലീഗ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയും ആസ്ട്രേലിയയും 300 പിന്നിട്ടു. ഒാൾഡ്ട്രാഫോഡിൽ കളിച്ച രണ്ട് മത്സരങ്ങളിലും വിജയം ഇന്ത്യക്കൊപ്പം നിന്നുവെന്നത് പ്രതീക്ഷയാണ്. ഇൗ ലോകകപ്പിെല ഏറ്റവും ഉയർന്ന സ്കോറായ 397 (അഫ്ഗാനിസ് താനെതിരെ ഇംഗ്ലണ്ട്) റൺസ് പിറന്നതും ഇതേ ഗ്രൗണ്ടിലാണ്.
ടോസ് നേടിയാൽ ടീമുകൾ ബാറ്റിങ് തെരഞ്ഞെടുക്കാനാണ് കൂടുതൽ സാധ്യത. ലോകകപ്പിലെ ട്രെൻഡ് കണക്കിലെടുത്ത് ടോസ് ഭാഗ്യം തുണച്ച മിക്ക നായകരും ആദ്യം ബാറ്റിങ് തെരെഞ്ഞടുക്കുകയും വിജയിക്കുകയും ചെയ്തതാണ്. ഇൗ ലോകകപ്പിൽ പൂർത്തിയായ 41 മത്സരങ്ങളിൽ 27 തവണയും ആദ്യം ബാറ്റ് ചെയ്ത ടീമിനായിരുന്നു ജയം. ഒാൾഡ് ട്രാഫോഡിൽ നടന്ന അഞ്ചിൽ അഞ്ചുമത്സരങ്ങളും ജയിച്ചത് ആദ്യം ബാറ്റുചെയ്തവരാണ്.
ന്യൂസിലൻഡിനെ ഭയപ്പെടുത്തി സെമി ഭൂതം
ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ആസ്ട്രേലിയക്കൊപ്പം ഏറ്റവും കൂടുതൽ സെമി കളിച്ച ടീമെന്ന റെക്കോഡ് പങ്കിടുന്നത് ന്യൂസിലൻഡാണ്. ഏഴ് സെമികൾ കളിക്കാൻ യോഗ്യത ലഭിച്ചിട്ടും ആെക ഒരു പ്രാവശ്യം മാത്രമാണ് കിവീസ് ഫൈനലിലെത്തിയത്. അതും 2015ൽ സ്വന്തം മണ്ണിലും ആസ്ട്രേലിയയിലുമായി നടന്ന ലോകകപ്പിൽ. അന്ന് ദക്ഷിണാഫ്രിക്കയെ നാലുവിക്കറ്റിന് പരാജയപ്പെടുത്തിയ ബ്രണ്ടൻ മക്കല്ലത്തിെൻറ കീഴിലിറങ്ങിയ കിവീസ് പക്ഷേ ഫൈനലിൽ ഒാസീസിനോട് പരാജയപ്പെട്ടു. മറുവശത്ത് ഇന്ത്യ ഇതുവരെ ആറ് സെമി ഫൈനലുകൾ കളിച്ചതിൽ മൂന്നെണ്ണം വിജയിക്കുകയും മൂന്നെണ്ണത്തിൽ പരാജയം രുചിക്കുകയും ചെയ്തു.

കരുത്തും ദൗർബല്യങ്ങളും
മിന്നും ഫോമിലുള്ള മുന്നേറ്റനിര. അഞ്ചുസെഞ്ച്വറികളുമായി അടങ്ങാത്ത റൺദാഹവുമായി കുതിക്കുന്ന രോഹിത് ശർമക്കൊപ്പം ഒാപണർ കെ.എൽ. രാഹുലും നായകൻ വിരാട് കോഹ്ലിയും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്നു. 1347 റൺസാണ് മൂവരും ചേർന്ന് ഇതുവരെ സ്കോർ ചെയ്തത്. ജസ്പ്രീത് ബുംറ നേതൃത്വം നൽകുന്ന ബൗളിങ്നിരയും ഫോമിലാണ്. നായകനായും ബാറ്റ്സ്മാനായും ടീമിനെ മുന്നിൽനിന്ന് നയിക്കുന്ന കെയ്ൻ വില്യംസണാണ് കിവീസിെൻറ കരുത്ത്. ഒാൾറൗണ്ടർമാരായ ജെയിംസ് നീഷാമും കോളിൻ ഡിഗ്രാൻഡ്ഹോമും ചില മത്സരങ്ങളിൽ രക്ഷകരായി അവതരിക്കുന്നതും ടീം ക്യാമ്പിനു സന്തോഷം നൽകുന്നു. ലൂക്കി ഫെർഗൂസനും (17 വിക്കറ്റ് ) ട്രെൻറ് ബോൾട്ടുമടങ്ങുന്ന (15 വിക്കറ്റ്) പേസ് ഡിപ്പാർട്മെൻറിെൻറ കരുത്തിനെയാണ് ഇന്ത്യക്കെതിരെ അവർ ഏറെ ആശ്രയിക്കുക.
ടീം ഇവരിൽ നിന്ന്:
ഇന്ത്യ: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, ഹർദിക് പാണ്ഡ്യ, എം.എസ്. ധോണി (കീപ്പർ), ദിനേഷ് കാർത്തിക്, യൂസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മായങ്ക് അഗർവാൾ, രവീന്ദ്ര ജദേജ, കേദാർ ജാദവ്.
ന്യൂസിലൻഡ്: കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), മാർട്ടിൻ ഗുപ്റ്റിൽ, കോളിൻ മൺറോ, റോസ് ടെയ്ലർ, ടോം ലാഥം (കീപ്പർ), ട്രെൻറ് ബോൾട്ട്, ലൂക്കി ഫെർഗൂസൻ, മാറ്റ് ഹെൻറി, മിച്ചൽ സാൻഡ്നർ, ഹെൻറി നികോളസ്, ടിം സൗത്തി, ഇഷ് സോധി.