Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആശങ്കിച്ച പോലെ...

ആശങ്കിച്ച പോലെ മഴയെത്തി, അഞ്ച്​ വിക്കറ്റ്​ വീണ ന്യുസിലാൻഡ്​ 200 കടന്നു

text_fields
bookmark_border
ആശങ്കിച്ച പോലെ മഴയെത്തി, അഞ്ച്​ വിക്കറ്റ്​ വീണ ന്യുസിലാൻഡ്​ 200 കടന്നു
cancel

മാ​ഞ്ച​സ്​​റ്റ​ർ: ഓൾഡ്​ട്രാഫോർഡിൽ എപ്പോൾ വേണമെങ്കിലും മഴപെയ്​തേക്കാമെന്ന ആശങ്ക ശരിയായി. തുടക്കത്തിലൊന് നും കുഴപ്പമില്ലായിരുന്നെങ്കിലും 47ാമത്തെ ഓവറിലെ ആദ്യ പന്തിൽ കൃത്യം മഴയെത്തി. മഴയ്​ക്കു മുമ്പ്​ 46.1 ഓവറിൽ അഞ്ച്​ വിക്കറ്റ്​ നഷ്​ടത്തിൽ 211 റൺസ്​ എന്ന നിലിയിലായിരുന്നു കിവീസ്​. ലോക കപ്പ്​ ​ക്രിക്കറ്റിൻെറ ആദ്യ സെമി ഫൈനലിൽ ഇന് ത്യക്കെതിരെ ന്യൂസിലൻഡ്​ ക്യാപ്​റ്റൻ കെയ്​ൻ വില്ല്യംസണ്​ പുറമെ വെറ്ററൻ താരം ​റോസ്​ ടെയ്​ലറും അർധ സെഞ്ച്വറി ന േടിയിരുന്നു.

10 പന്തിൽ 16 റൺസെടുത്ത കോളിൻ ഡി ഗ്രാൻഡ്​ഹോമാണ്​ ഭുവനേശ്വർ കുമാറിൻെറ പന്തിൽ ധോണി പിടിച്ച്​ അഞ ്ചാമനായി പുറത്തായത്​. 82 പന്തിൽ 62 റൺസുമായി ക്രീസിൽ തുടരുന്ന വെറ്ററൻ​ താരം റോസ്​ ടെയ്​ലറിലാണ്​ കിവീസിൻെറ പ്രതീക ്ഷകൾ അവശേഷിക്കുന്നത്​. അച്ചടക്കമുള്ള ബൗളിങ്ങി​ലൂടെ ഇന്ത്യൻ ബൗളർമാർ ന്യുസിലൻഡിനെ വരിഞ്ഞുകെട്ടിയിരിക്കുകയാ ണ്​.

തുടക്കത്തിലെ തകർച്ചയിൽ നിന്ന്​ അർധ ശതകവുമായി ടീമിന്​ ആശ്വാസമേകിയ ക്യാപ്​റ്റൻ കെയ്​ൻ വില്ല്യംസണാണ്​ മൂന്നാമതായി പുറത്തായത്​. യുസ്​വേന്ദ്ര ചഹലിൻെറ പന്തിൽ രവീന്ദ്ര ജദേജ പിടിച്ചായിരുന്നു നായകൻെറ മടക്കം. 95 പന്തിൽ ആറ്​ ബൗണ്ടറി അടക്കം 67 റൺസാണ്​ വില്ല്യംസൺ എടുത്തത്​. 36 ഓവറിൽ മൂന്ന്​ വിക്കറ്റിന്​ 136 റൺസ്​ എന്ന നിലയിലാണ്​ ന്യുസി ലൻഡ്​.

സ്​കോറിങ്​ ദുഷ്​കരമായ പിച്ചിൽ ടോസ്​ നേടിയ കിവീസ്​ ബാറ്റിങ്​ തെരഞ്ഞെടുക്കുകയായിരുന്നു. ഭുവനേശ്വർ കുമാറും ജസ്​പ്രീത്​ ബുംറയും പന്തെടുത്തു തുടങ്ങിയ ഇന്ത്യയുടെ ആക്രമണം കേമമായിരുന്നു. ഇന്നിങ്ങ്​സിലെ നാലാമത്തെ ഓവറിലെ മൂന്നാം പന്തിൽ ബുംറ അത്യന്തം അപകടകാരിയായ മാർട്ടിൻ ഗപ്​റ്റിലിനെ വീഴ്​ത്തി. 14 പന്ത്​ കളിച്ചിട്ടും ഒരു റൺ മാത്രമെടുക്കാൻ പാടുപെട്ട ഗപ്​റ്റിലിനെ സ്​ലിപ്പിൽ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയുടെ കൈയിൽ എത്തിച്ച​​​ു.

സ്​കോർ 69 ൽ നിൽക്കെ 28 റൺസ്​ നേടിയ ഹ​​​​​​െൻറി നിക്കോളാസിൻെറ വിക്കറ്റ്​ സ്​പിന്നർ രവീന്ദ്ര ജദേജയാണ്​ വീഴ്ത്തിയത്​. ഓഫ്​ സ്​റ്റംപിന്​ പുറത്തു പിച്ച്​ ചെയ്​ത പന്ത്​ വെട്ടിത്തിരിഞ്ഞ്​ ബാറ്റിനും പാഡിനുമിടയിലൂടെ നിക്കോളാസിൻെറ കുറ്റി തെറിപ്പിച്ചു. തുടക്കത്തിൽ തന്നെ ഗപ്​റ്റിൽ പുറത്തായെങ്കിലും ക്യാപ്​റ്റൻ കെയ്​ൻ വില്ല്യംസൺ നിക്കോളാസുമായി ചേർന്ന്​ സുരക്ഷിതമാക്കുന്നതിനിടയിലാണ്​ ജദേജ തിരിച്ചടിച്ചത്​. രണ്ടാം വിക്കറ്റിൽ നികോളാസ്​ - വില്യംസൺ സഖ്യം 68 റൺസാണ്​ കൂട്ടിച്ചേർത്തത്​. 18 പന്തിൽ 12 റൺസെടുത്ത ജെയിംസ്​ നീഷാമിനെ ദിനേഷ്​ കാർത്തിക്കിൻെറ കൈയിലെത്തിച്ചത്​ ഹർദിക്​ പാണ്ഡ്യയാണ്​.

ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ പന്തിൽ ശക്​തമായ എൽ.ബി.ഡബ്യു അപ്പീലിനെ അതിജീവിച്ചാണ്​ ഗപ്​റ്റിൽ ക്രീസിൽ നിന്നത്​. ഇന്ത്യ റിവ്യു ചെയ്​തെങ്കിലും ലെഗ്​ സ്​റ്റംപിനു പുറത്തേക്കാണ്​ പന്ത്​ പോയത്​. ആദ്യ രണ്ടോവറും മെയ്​ഡനാവുകയായിരുന്നു. മൂന്നാം ഓവറിലാണ്​ ഇന്ത്യ തിരിച്ചടിച്ചത്​.

മാ​ഞ്ച​സ്​​റ്റ​റി​ലെ ഓ​ൾ​ഡ്​ ട്രാ​ഫോ​ഡി​ൽ ന​ട​ക്കു​ന്ന ആ​ദ്യ സെ​മി​യി​ൽ ടോസ് നേടിയ കിവി നായകൻ കെയിൻ വില്യംസൺ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മാഞ്ചസ്റ്ററിൽ ദിവസം മുഴുവൻ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ റിപ്പോർട്ട് പ്രവചിക്കുന്നു. വൈകുന്നേരം 6 മുതൽ 7 വരെ നേരിയ മഴ പെയ്യുമെന്നും റിപ്പോർട്ടിലുണ്ട്. ഓരോ മാറ്റവുമായാണ് ഇരുടീമും കളത്തിലിറങ്ങുന്നത്. കുൽദീപ് യാദവിന് പകരക്കാരനായി യുസ്​വേന്ദ്ര ചഹാൽ ഇന്ത്യൻ ടീമിലെത്തി, ന്യൂസിലൻഡ് ടീമിൽ ടിം സൗത്തിക്ക് പകരം ലോക്കി ഫെർഗൂസണും ഇടംനേടി.


റൗ​ണ്ട്​ റോ​ബി​ൻ ലീ​ഗി​ൽ ഒ​ന്നാം സ്​​ഥാ​ന​ക്കാ​രാ​യി രാ​ജ​കീ​യ​മാ​യി​ട്ടാ​യി​രു​ന്നു വി​രാ​ട്​ കോ​ഹ്​​ലി​യു​ടെ​യും സം​ഘ​ത്തി​​​​​​​​​​​​​​​​​​​​​െൻറ​യും സെ​മി പ്ര​വേ​ശ​നം. റ​ൺ​റേ​റ്റി​​​​​​​​​​​​​​​​​​​​​െൻറ ക​ടാ​ക്ഷ​ത്തി​ൽ പാ​കി​സ്​​താ​നെ മ​റി​ക​ട​ന്ന്​ നാ​ലാം സ്​​ഥാ​ന​ക്കാ​രാ​യാ​ണ്​ കി​വീ​സി​​​​​​​​​​​​​​​​​​​​​െൻറ വ​ര​വ്.


ഇ​ന്ത്യ​യും ന്യൂ​സി​ല​ൻ​ഡും ത​മ്മി​ൽ ലീ​ഗ്​ റൗ​ണ്ടി​ൽ ട്ര​​​​​െൻറ്​​​​ബ്രി​ജി​ൽ ന​ട​ത്താ​നി​രു​ന്ന മ​ത്സ​രം മ​ഴ മൂ​ലം ഉ​പേ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ ലോ​ക​ക​പ്പി​നു​മു​ന്നോ​ടി​യാ​യി ന​ട​ന്ന സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ തോ​ൽ​പി​ച്ച​തി​​​​​​​​​​​​​​​​​​​​​െൻറ ആ​ത്മ​വി​ശ്വാ​സം ന്യൂ​സി​ല​ൻ​ഡി​നു​ണ്ട്. വീ​ണു​കി​ട്ടി​യ അ​വ​സ​രം പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ആ​ദ്യ ലോ​ക​കി​രീ​ടം ഷെ​ൽ​ഫി​ലെ​ത്തി​ക്കാ​നാ​കും ക​റു​ത്ത​തൊ​പ്പി​ക്കാ​രു​ടെ ശ്ര​മം. ലോ​ക​ക​പ്പി​ൽ ഇ​തു​വ​രെ ഇ​ന്ത്യ​ക്കെ​തി​രെ ഇം​ഗ്ല​ണ്ടി​ൽ ക​ളി​ച്ച മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളി​ലും ജ​യി​ച്ചു​വെ​ന്ന​തും ന്യൂ​സി​ല​ൻ​ഡി​​​​​​​​​​​​​​​​​​​​​െൻറ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്നു. ഇ​ന്ത്യ​ക്കെ​തി​രാ​യ അ​വ​സാ​ന മ​ത്സ​രം ക​ഴി​ഞ്ഞ്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട ശ്രീ​ല​ങ്ക​ൻ നാ​യ​ക​ൻ ദി​മു​ത്​ ക​രു​ണ​ര​ത്​​ന സെ​മി​ഫൈ​ന​ലി​സ്​​റ്റു​ക​ളി​ൽ ഇ​ന്ത്യ​ൻ ടീ​മാ​ണ്​ ക​പ്പ്​ നേ​ടാ​ൻ കൂ​ടു​ത​ൽ സാ​ധ്യ​ത ക​ൽ​പ്പി​ച്ച​ത്.

kohli-2

റോ​ഡ്​ ടു ​സെ​മി
അ​വ​സാ​ന ലീ​ഗ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന ജൂ​ലൈ ഏ​ഴി​നാ​യി​രു​ന്നു എ​ല്ലാം മാ​റി​മ​റി​ഞ്ഞ​ത്. ആ​ദ്യ ക​ളി​യി​ൽ ഇ​ന്ത്യ ഏ​ഴു​വി​ക്ക​റ്റി​ന്​ ശ്രീ​ല​ങ്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യും ടേ​ബി​ൾ ടോ​പ്പേ​ഴ്​​സാ​യി​രു​ന്ന ആ​സ്​​ട്രേ​ലി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യോ​ട്​ അ​പ്ര​തീ​ക്ഷി​ത​മാ​യി 10 റ​ൺ​സ്​ തോ​ൽ​വി വ​ഴ​ങ്ങു​ക​യു​ം ചെ​യ്​​ത​തോ​ടെ സെ​മി​ഫൈ​ന​ൽ ​െലെ​ന​പ്പ്​ അ​ട്ടി​മ​റി​ഞ്ഞു. ഇ​ന്ത്യ ഒ​ന്നാ​മ​തും ഒാ​സീ​സ്​ ര​ണ്ടാ​മ​തു​മാ​യി. ഇ​ന്ത്യ​ക്ക്​ എ​തി​രാ​ളി അ​വ​സാ​ന ലാ​പ്പി​ൽ കി​ത​ച്ചോ​ടു​ന്ന ന്യൂ​സി​ല​ൻ​ഡ്. ഒാ​സീ​സി​ന്​ ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ടും. ഒ​മ്പ​തി​ൽ ഏ​ഴ്​ വി​ജ​യ​വും ഒ​രു​തോ​ൽ​വി​യു​മ​ട​ക്കം ഒ​രു മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​തു​മ​ട​ക്കം ഇ​ന്ത്യ 15 പോ​യ​ൻ​റ്​ നേ​ടി. ഏ​ക തോ​ൽ​വി ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ടി​നെ​തി​രെ​യാ​ണ്. ആ​ദ്യ ആ​റു​മ​ത്സ​ര​ങ്ങ​ളി​ൽ അ​പ​രാ​ജി​ത​രാ​യി മു​ന്നേ​റി​യ ബ്ലാ​ക്​ ക്യാ​പ്​​സ്​ അ​വ​സാ​ന മൂ​ന്ന്​ മ​ത്സ​ങ്ങ​ളി​ൽ പാ​കി​സ്​​താ​ൻ, ആ​സ്​​ട്രേ​ലി​യ, ഇം​ഗ്ല​ണ്ട്​ എ​ന്നീ ടീ​മു​ക​ൾ​ക്കെ​തി​രെ തോ​റ്റ​മ്പി. താ​ര​ത​മ്യേ​ന ദു​ർ​ബ​ല​രാ​യ എ​തി​രാ​ളി​ക​ൾ​ക്കെ​തി​രെ പു​ലി​ക​ളാ​യി​രു​ന്ന കി​വീ​സ്​ ടീം ​ശ​ക്​​ത​രാ​യ എ​തി​രാ​ളി​ക​ൾ​ക്കെ​തി​രെ എ​ലി​ക​ളാ​കു​ന്ന കാ​ഴ്​​ച​യാ​യി​രു​ന്നു.

പ്രതീക്ഷയുടെ പിച്ച്​
സെ​മി​ക്കു​വേ​ണ്ടി പു​തി​യ പി​ച്ചാ​ണ്​ ഓൾഡ്​ട്രാഫോഡിൽ ത​യാ​റാ​ക്കിയിരിക്കുന്നത്​. ഈ ​ലോ​ക​ക​പ്പി​ൽ 300ന്​ ​മു​ക​ളി​ലും അ​തി​ന​ടു​ത്തും സ്​​ഥി​ര​മാ​യി സ്​​കോ​ർ ചെ​യ്യാ​ൻ ഇ​വി​ടെ ടീ​മു​ക​ൾ​ക്ക്​ സാ​ധി​ച്ചി​രു​ന്നു. അ​വ​സാ​ന ലീ​ഗ്​ മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ആ​സ്​​ട്രേ​ലി​യ​യും 300 പി​ന്നി​ട്ടു. ഓ​ൾ​ഡ്​​ട്രാ​ഫോ​ഡി​ൽ ക​ളി​ച്ച ര​ണ്ട്​ മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യം ഇ​ന്ത്യ​ക്കൊ​പ്പം നി​ന്നു​വെ​ന്ന​ത്​ പ്ര​തീ​ക്ഷ​യാ​ണ്. ഈ ​ലോ​ക​ക​പ്പി​െ​ല ഏ​റ്റ​വും ഉ​യ​ർ​ന്ന സ്​​കോ​റാ​യ 397 (അ​ഫ്​​ഗാ​നി​സ്​ താ​നെ​തി​രെ ഇം​ഗ്ല​ണ്ട്) റ​ൺ​സ്​ പി​റ​ന്ന​തും ഇ​തേ ഗ്രൗ​ണ്ടി​ലാ​ണ്. ഇവിടെ ന​ട​ന്ന അ​ഞ്ചി​ൽ അ​ഞ്ചു​മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച​ത്​ ആ​ദ്യം ബാ​റ്റു​ചെ​യ്​​ത​വ​രാ​ണ്. ​

ന്യൂസിലൻഡിനെ ഭയപ്പെടുത്തി സെമി ഭൂതം
ക്രി​ക്ക​റ്റ്​ ലോ​ക​ക​പ്പ്​ ച​രി​ത്ര​ത്തി​ൽ ആ​സ്​​ട്രേ​ലി​യ​ക്കൊ​പ്പം ഏ​റ്റ​വും കൂ​ടു​ത​ൽ സെ​മി ക​ളി​ച്ച ടീ​മെ​ന്ന റെ​ക്കോ​ഡ്​ പ​ങ്കി​ടു​ന്ന​ത്​ ന്യൂ​സി​ല​ൻ​ഡാ​ണ്. ഏ​ഴ്​ സെ​മി​ക​ൾ ക​ളി​ക്കാ​ൻ യോ​ഗ്യ​ത ല​ഭി​ച്ചി​ട്ടും ആകെ ഒ​രു പ്രാ​വ​ശ്യം മാ​ത്ര​മാ​ണ്​ കി​വീ​സ്​ ഫൈ​ന​ലി​ലെ​ത്തി​യ​ത്. അ​തും 2015ൽ ​സ്വ​ന്തം മ​ണ്ണി​ലും ആ​സ്​​ട്രേ​ലി​യ​യി​ലു​മാ​യി ന​ട​ന്ന ലോ​ക​ക​പ്പി​ൽ. അ​ന്ന്​ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ നാ​ലു​വി​ക്ക​റ്റി​ന്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ബ്ര​ണ്ട​ൻ മ​ക്ക​ല്ല​ത്തി​‍​​​​​​​​​​​​​​​​​​​​െൻറ കീ​ഴി​ലി​റ​ങ്ങി​യ കി​വീ​സ്​ പ​ക്ഷേ ഫൈ​ന​ലി​ൽ ഒാ​സീ​സി​നോ​ട്​ പ​രാ​ജ​യ​പ്പെ​ട്ടു. മ​റു​വ​ശ​ത്ത്​ ഇ​ന്ത്യ ഇ​തു​വ​രെ ആ​റ്​ സെ​മി ഫൈ​ന​ലു​ക​ൾ ക​ളി​ച്ച​തി​ൽ മൂ​ന്നെ​ണ്ണം വി​ജ​യി​ക്കു​ക​യും മൂ​ന്നെ​ണ്ണ​ത്തി​ൽ പ​രാ​ജ​യം രു​ചി​ക്കു​ക​യും ചെ​യ്​​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC World Cup 2019india vs newzealand
News Summary - icc world cup 2019 india vs newzealand
Next Story