Begin typing your search above and press return to search.
exit_to_app
exit_to_app
bumrah-celebrate
cancel
camera_alt????????? ????????????????? ???????????????? ?????????????? ??????????? ?????????

മാ​ഞ്ച​സ്​​റ്റ​ർ: ഏ​ക​ദി​ന ലോ​ക​ക​പ്പി​​​​​​െൻറ സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം ഇ​ന്ത്യ​യു​ടെ പ​കു​തി​യി​ലാ​ണ ി​പ്പോ​ൾ. ജ​സ്​​പ്രീ​ത്​ ബും​റ​യും ഭു​വ​നേ​ശ്വ​ർ കു​മാ​റും ന​യി​ച്ച ബൗ​ളി​ങ്​ ആ​ക്ര​മ​ണ​ത്തി​ന്​ മു​ന്നി​ ൽ റ​ൺ​സ്​ വാ​രി​ക്കൂ​ട്ടാ​നാ​വാ​തെ കി​വീ​സ്​ വി​യ​ർ​ത്തു​പോ​യ ആ​ദ്യ ഭാ​ഗം. 46.1 ഒാ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 211 റ​ൺ​സ്​ എ​ന്ന നി​ല​യി​ൽ വാ​ല​റ്റം ​പൊ​രു​തു​ന്ന​തി​നി​ടെ മ​ഴ​​യെ​ടു​ത്ത ര​ണ്ടാം ഭാ​ഗം. ഇ​ നി ക​ളി റി​സ​ർ​വ്​ ദി​ന​മാ​യ ഇന്ന്​ തു​ട​രു​േമ്പാൾ വി​രാ​ട്​ കോ​ഹ്​​ലി​ക്കും സം​ഘ​ത്തി​നും ജോ​ലി പ​കു​തി ​യാ​യി കു​റ​യും.

ബൗളർമാർക്ക്​ അനുകൂലമായ പിച്ചിൽ കെയ്​ൻ വില്യംസണും (67), ​േറാസ്​ ടെയ്​ലറുമാണ്​ (67 നോട്ടൗട്ട് ​) കിവീസിന്​ രക്ഷയായത്​. ഇന്നിങ്​സ്​ അവസാനിക്കാൻ 23 പന്ത്​ ബാക്കിനിൽക്കെയെത്തിയ മഴ കനത്ത്​ പെയ്​തതോടെ, മണിക്ക ൂറുകളുടെ കാത്തിരിപ്പിനൊടുവിൽ റിസർവ്​ ദിനത്തിലേക്ക്​ മാറ്റി. ഇന്ന്​ മൂന്ന്​ മണിമുതൽ കളിയുടെ ബാക്കി തുടരും.

വിറപ്പിച്ച്​ ബുംറ-ഭുവി
വി​ശ്വ​പോ​രാ​ട്ട​ത്തി​​​​​​െൻറ ആ​ദ്യ സെ​മി​ഫൈ​ന​ലി​ൽ ടോ​സി​ലെ ജ​യം ന് യൂ​സി​ല​ൻ​ഡി​നാ​യി​രു​ന്നു. മ​ഴ​മേ​ഘ​ങ്ങ​ൾ തൂ​ങ്ങി​നി​ന്ന മാ​ഞ്ച​സ്​​റ്റ​റി​ൽ കി​വീ​സ്​ ക്യാ​പ്​​റ്റ​ൻ ര​ണ്ടാ​മ​തൊ​ന്ന്​ ആ​ലോ​ചി​ക്കാ​തെ ബാ​റ്റി​ങ്ങി​നി​റ​ങ്ങി. എ​ന്നാ​ൽ, ജ​സ്​​പ്രീ​ത്​ ബും​റ​യും ഭു​വ​നേ​ശ്വ​ർ കു​മാ​റും ചേ​ർ​ന്നെ​ടു​ത്ത ന്യൂ​ബാ​ളി​ൽ ഇ​ന്ത്യ റ​ൺ​സ്​ വി​ട്ടു​കൊ​ടു​ക്കാ​തെ​യാ​ണ്​ തു​ട​ങ്ങി​യ​ത്.

ബും​റ​യു​ടെ വട്ടംകറക്കുന്ന ബൗ​ളി​ങ്ങി​നും, ഭു​വി​യു​ടെ സ്വി​ങ്ങു​ക​ൾ​ക്കും മു​ന്നി​ൽ തു​ട​ക്കം ല​ഭി​ക്കാ​തെ ഒാ​പ​ണ​ർ​മാ​രാ​യ മാ​ർ​ടി​ൻ ഗു​പ്​​റ്റി​ലും ഹ​​​​​െൻറി നി​കോ​ൾ​സും കു​ഴ​ങ്ങി. നാ​ലാം ഒാ​വ​റി​ൽ ആ​ദ്യ പ്ര​ഹ​ര​മേ​ൽ​ക്കു​ക​യും ചെ​യ്​​തു. ബും​റ​യു​ടെ കു​ത്തി ഉ​യ​ർ​ന്ന പ​ന്തി​ൽ പ്ര​തി​രോ​ധം പാ​ളി​യ ഗു​പ്​​റ്റി​ലി​​​​​​െൻറ (1) എ​ഡ്​​ജ്​ ത​ട്ടി പ​ന്ത്​ വി​രാ​ട്​ കോ​ഹ്​​ലി​യു​ടെ കൈ​ക​ളി​ൽ. സ്​​കോ​ർ ഒ​ന്നി​ലെ​ത്തു​േ​മ്പാ​ഴേ​ക്കും ആ​ദ്യ വി​ക്ക​റ്റ്​ ന​ഷ്​​ടം. കെ​യ്​​ൻ വി​ല്യം​സ​ണും നി​കോൾ​സു​മാ​യി​രു​ന്നു ക്രീ​സി​ൽ. കാ​ലു​റ​പ്പി​ക്കും മു​േ​മ്പ​റ്റ പ്ര​ഹ​രം ടീ​മി​നെ പ്ര​തി​രോ​ധ​ത്തി​ലേ​ക്ക്​ ത​ള്ളി​യി​ട്ടു.

ബും​റ​യെ​യും ഭു​വി​യെ​യും തൊ​ടാ​ൻ ഭ​യ​ന്ന​വ​ർ​ക്ക്​ ര​ണ്ടാം സ്​​പെല്ലിലെ​ത്തി​യ​ത്​ ര​വീ​ന്ദ്ര ജ​ദേ​ജ​യും ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ​യും. ഇരുവരും പി​ച്ചി​ലെ ടേ​ണും ബൗ​ൺ​സും ന​ന്നാ​യി ഉ​പ​യോ​ഗി​ച്ച​തോടെ, വി​ല്യം​സ​ണും നി​കോ​ൾസും ബാ​റ്റ്​ വീ​ശാ​ൻ മ​റ​ന്നു. വി​ക്ക​റ്റും വീ​ഴു​ന്നി​ല്ല, റ​ൺ​സും ക​യ​റു​ന്നി​ല്ല എ​ന്ന അ​വ​സ്​​ഥ. 10 ഒാ​വ​റി​ൽ ടീം ​സ്​​കോ​ർ 27. മ​ത്സ​ര​ത്തി​ലെ ആ​ദ്യ ബൗ​ണ്ട​റി പി​റ​ന്ന​ത്​ എ​ട്ടാം ഒാ​വ​റി​ൽ. 15 ഒാ​വ​ർ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 55 റ​ൺ​സ്. ജ​ദേ​ജ​യും പാ​ണ്ഡ്യ​യും മാ​റി​മാ​റി എ​റി​ഞ്ഞ​പ്പോ​ൾ സ്​​കോ​ർ​ബോ​ർ​ഡി​ന്​ ഒ​ച്ചി​ഴ​യും വേ​ഗ​മാ​യി​രു​ന്നു.

ഒ​ടു​വി​ൽ 19ാം ഒാ​വ​റി​ൽ ജ​ദേ​ജ നി​കോ​ൾസി​​​​​​െൻറ കു​റ്റി തെ​റു​പ്പി​ച്ച്​ ഇ​ന്ത്യ​ക്ക്​ ആ​വേ​ശം ന​ൽ​കി. പി​ന്നീ​ട്​ വി​ല്യം​സ​ണി​ന്​ കൂ​ട്ടാ​യി റോ​സ്​ ടെ​യ്​​ല​ർ ക്രീ​സി​ൽ. 25 ഒാ​വ​ർ പി​ന്നി​ട്ട​പ്പോ​ൾ സ്​​കോ​ർ ര​ണ്ടി​ന്​ 83. ഇ​തി​നി​ടെ, പേ​ശീ​വേ​ദ​ന​യെ തു​ട​ർ​ന്ന്​ പാ​ണ്ഡ്യ മ​ട​ങ്ങു​ക​യും, യു​സ്​​വേ​​ന്ദ്ര ച​ഹ​ലെ​ത്തു​ക​യും ചെ​യ്​​തു. 14ാം ഒാ​വ​റി​ൽ ​ഒ​രു ബൗ​ണ്ട​റി പി​റ​ന്ന ശേ​ഷം, പ​ന്ത്​ വീ​ണ്ടും അ​തി​ർ​ത്തി ക​ട​ക്കാ​ൻ 28ാം ഒാ​വ​ർ വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു. സിം​ഗ്​​ളു​ക​ളു​മാ​യി ഇ​ഴ​ഞ്ഞി​ഴ​ഞ്ഞ്​ 100ലെ​ത്തു​​ന്ന​ത്​ ഇ​തേ ബൗ​ണ്ട​റി​യു​മാ​യി.

തൊ​ട്ടു​പി​ന്നാ​ലെ വി​ല്യം​സ​ൺ 79 പ​ന്തി​ൽ അ​ർ​ധ​സെ​ഞ്ച്വ​റി തി​ക​ച്ചു. പാ​ണ്ഡ്യ തി​രി​ച്ചെ​ത്തി​യ​തോ​ടെ ഇ​രു​വ​രും പ​തു​ക്കെ ഗി​യ​ർ മാ​റ്റി​പ്പി​ടി​ക്കാ​ൻ ശ്ര​മി​ച്ചു. എ​ങ്കി​ലും വേ​ഗം പോ​രാ​യി​രു​ന്നു. 35 ഒാ​വ​റി​ൽ 133ഉം, 40​ൽ 155മാ​യി​രു​ന്നു സ്​​കോ​ർ. ഇ​തി​നി​ടെ, വി​ല്യം​സ​ണി​നെ (94 പ​ന്തി​ൽ 67)ച​ഹ​ൽ ജ​ദേ​ജ​യു​ടെ കൈ​ക​ളി​ലെ​ത്തി​ച്ചു.

ച​ഹ​ൽ എ​റി​ഞ്ഞ 44ാം ഒാ​വ​റി​ലാ​യി​രു​ന്നു കി​വി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ സ്​​കോ​ർ ചെ​യ്​​ത​ത്. ​ഒ​രു സി​ക്​​സും ര​ണ്ട്​ ബൗ​ണ്ട​റി​യു​മാ​യി ടെ​യ്​​ല​റും ഗ്രാ​ൻ​ഡ്​​ഹോ​മും ശി​ക്ഷി​ച്ച​പ്പോ​ൾ പി​റ​ന്ന​ത്​ ഒാ​വ​റി​ൽ 18 റ​ൺ​സ്. സ്​​കോ​ർ 200 ക​ട​ക്കു​ക​യും ചെ​യ്​​തു. ഭു​വി​യും ബും​റ​യും അ​വ​സാ​ന സ്​​പെ​ൽ ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ മ​ഴ​യെ​ത്തി. ഭു​വ​നേ​ശ്വ​ർ, ബും​റ, പാ​ണ്ഡ്യ, ജ​ദേ​ജ, ച​ഹ​ൽ എ​ന്നി​വ​ർ ഒാ​രോ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി.

സ്​​കോ​ർ​ബോ​ർ​ഡ്​
ന്യൂ​സി​ല​ൻ​ഡ്​: ഗു​പ്​​റ്റി​ൽ സി ​കോ​ഹ്​​ലി ബി ​ബും​റ 1, നി​കോ​ള​സ്​ ബി ​ജ​ദേ​ജ 28, വി​ല്യം​സ​ൺ സി ​ജ​ദേ​ജ ബി ​ച​ഹ​ൽ 67, ടെ​യ്​​ല​ർ നോ​ട്ടൗ​ട്ട്​ 67, നീ​ഷാം സി ​കാ​ർ​ത്തി​ക്​ ബി ​പാ​ണ്ഡ്യ 12, ഗ്രാ​ൻ​ഡ്​​ഹോം സി ​ധോ​ണി ബി ​ഭു​വ​നേ​ശ്വ​ർ 16, ടോം ​ല​താം നോ​ട്ടൗ​ട്ട്​ 3, എ​ക്​​സ്​​ട്രാ​സ്​ 17, ആ​കെ 211/5 (46.1ഒാ​വ​റി​ൽ).
വി​ക്ക​റ്റ്​ വീ​ഴ്​​ച: 1-1, 2-69, 3-134, 4-162, 5-200.
ബൗ​ളി​ങ്​: ഭു​വ​നേ​ശ്വ​ർ 8.1-1-30-1, ബും​റ 8-1-25-1, പാ​ണ്ഡ്യ 10-0-55-1, ജ​ദേ​ജ 10-0-34-1, യു​സ്​​വേ​​ന്ദ്ര ച​ഹ​ൽ 10-0-63-1.

Show Full Article
TAGS:ICC World Cup 2019 India -England Semi Final sports news malayalam news 
News Summary - ICC world Cup 2019: India -England Semi Final Continue Tomorrow -Sports News
Next Story