ലണ്ടൻ: ഇന്ത്യ-പാകിസ്താൻ മത്സരംപോലെ ലോകകപ്പിൽ ടിക്കറ്റുകൾ ചൂടപ്പംപോലെ വിറ്റ ുപോയ ഗ്ലാമർ പോരാട്ടമാണ് ഇംഗ്ലണ്ട്-ആസ്ട്രേലിയ മത്സരം. അവസാന മത്സരത്തിൽ ശ്രീലങ ്കയോടും പാകിസ്താനോടുമേറ്റ ഞെട്ടിക്കുന്ന തോൽവിയോടെ കിരീടഫേവറിറ്റ് പട്ടത്തി ന് മങ്ങലേറ്റ ഇംഗ്ലണ്ടിന് പാരമ്പര്യവൈരികളായ ഒാസീസിനെതിരെ ജയിച്ചേ തീരൂ. അടുത്ത മ ത്സരങ്ങളിൽ പോയൻറ് പട്ടികയിൽ തലപ്പത്തിരിക്കുന്ന ഇന്ത്യയും ന്യൂസിലൻഡുമാണ് എതിരാളികൾ.
ഒാസീസിനെതിരെ മികച്ച റെക്കോഡുള്ള സ്റ്റാർ ബാറ്റ്സ്മാൻ ജേസൺ റോയ് പരിക്കേറ്റു പുറത്തായത് ഇംഗ്ലീഷ് ബാറ്റിങ്നിരയെ ദുർബലപ്പെടുത്തുന്നു. ശ്രീലങ്കക്കെതിരെ 232 റൺസ് പിന്തുടർന്ന അവർ 212 റൺസിന് കൂടാരം കയറിയതിനു പിന്നാലെ മുൻ ക്യാപ്റ്റൻ മൈക്കൽ വോൺ അടക്കം മുൻതാരങ്ങൾ ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
മറുവശത്ത് നിലവിലെ ചാമ്പ്യന്മാരായ ഒാസീസ് ഒാരോ മത്സരം കഴിയുംതോറും ശക്തരാവുകയാണ്. ഒാപണർമാരായ ക്യാപ്റ്റൻ ആരോൺ ഫിഞ്ചും ഡേവിഡ് വാർണറും നേതൃത്വം നൽകുന്ന ബാറ്റിങ് ഡിപ്പാർട്മെൻറ് ഉഗ്രൻ ഫോമിലാണ്. വിൻഡീസിനെതിരായ മത്സരത്തിലൊഴികെ ആദ്യം ബാറ്റുചെയ്ത ഒാസീസ് 300 റൺസിനുമേൽ സ്കോർ ചെയ്തു.
ബൗളർമാരിൽ 15 വിക്കറ്റുമായി മുഹമ്മദ് ആമിറിനും ജോഫ്ര ആർച്ചർക്കുമൊപ്പം വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന മിച്ചൽ സ്റ്റാർക്കു തന്നെയാകും ക്യാപ്റ്റെൻറ തുറുപ്പുശീട്ട്.