Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാക്കിബിന്‍റെ സെഞ്ച്വറി പാഴായി; ബംഗ്ലാദേശ് പൊരുതി വീണു

text_fields
bookmark_border
  • ഇംഗ്ലണ്ടിന് 106 റൺസ് വിജയം •ജാസൺ റോയ് 153
england team
cancel
camera_alt??????????? ??????? ?????? ??????? ??? ????????????????? ???????????????

കാർഡിഫ്: കഴിഞ്ഞ ദിവസം മഴ തിമിർത്തുപെയ്ത കാർഡിഫിലെ സോഫിയ ഗാർഡൻ സ്​റ്റേഡിയത്തിൽ ശനിയാഴ്ച മഴ മേഘങ്ങൾ മാറിനിന്ന തോടെ പെയ്ത റൺമഴയിൽ ബംഗ്ലാദേശ് വീണു. 153 റൺസെടുത്ത ജാസൺ റോയിയുടെയും 64 റൺസെടുത്ത ജോസ്​ ബട്​ലറി​െൻറയും വെട്ടിക്കെ ട്ടി​െൻറ ബലത്തിൽ ഇംഗ്ലണ്ട് കുറിച്ചത് ആറു വിക്കറ്റ് നഷ്​ടത്തിൽ 386 റൺസായിരുന്നു. ഷാക്കിബുൽ ഹസ‍​െൻറ (121) മിന്നും െസ ഞ്ച്വറി ബംഗ്ലാദേശിനെ വിജയതീരത്തെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും 48.5 ഒാവറിൽ 280 റൺസിലൊതുങ്ങി.

ടോസ് നേടി ഇംഗ ്ലണ്ടിനെ ബാറ്റിങ്ങിനയച്ച ബംഗ്ലാദേശി​െൻറ കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുന്നതായി ഒാപണർമാരുടെ ഇന്നിങ്സ്. ആദ്യ പവർപ്ലേയിൽ 67 റൺസെടുത്ത റോയ്^ബെയർസ്​റ്റോ സഖ്യം 15 ഒാവർ പിന്നിടുമ്പോൾ സ്കോർ 100 കടത്തിയിരുന്നു. ഒടുവിൽ മെഹ്ദി ഹസൻ മിറാസി​െൻറ ഉജ്ജ്വല ക്യാച്ചിൽ ബംഗ്ലാദേശ് നായകൻ മുർത്തസക്ക് വിക്കറ്റ് സമ്മാനിച്ച് ബെയർസ്​റ്റോ (51) മടങ്ങുമ്പോൾ സ്കോർ 19 ഒാവറിൽ 128 ലെത്തിയിരുന്നു.

കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി നേട്ടക്കാരൻ ജോ റൂട്ടിനെ കൂട്ടുപിടിച്ച് റോയ് നിറഞ്ഞാടിയപ്പോൾ ഇംഗ്ലണ്ട് സ്കോർ കുത്തനെ ഉയർന്നു. ടീം സ്കോർ 205 ലെത്തുമ്പോഴാണ് ഇംഗ്ലണ്ടി​െൻറ രണ്ടാം വിക്കറ്റ് (റൂട്ട് 21) വീഴുന്നത്. ക്യാപ്റ്റൻ ഒായിൻ മോർഗനെ മറികടന്ന് ക്രീസിലെത്തിയ ബട്​ലർ കഴിഞ്ഞ കളി നിർത്തിയിടത്തുനിന്ന് തന്നെയാണ് തുടങ്ങിയത്. ബട്ട്ലർ 44 പന്തിൽനിന്ന് 64 റൺസെടുത്ത് പുറത്തായി. മെഹ്ദി ഹസൻ എറിഞ്ഞ 35ാമത്തെ ഒാവറിൽ തുടർച്ചായി മൂന്നു സിക്സറുകൾ പറത്തിയാണ് റോയ് 150 പൂർത്തിയാക്കിയത്.

അടുത്ത പന്തിൽ വിക്കറ്റ് നൽകി മടങ്ങുമ്പോൾ അഞ്ചു സിക്സും 14 ബൗണ്ടറികളുമുൾപ്പെടെ 121 പന്തിൽനിന്ന് 153 റൺസായിരുന്നു റോയിയുടെ സമ്പാദ്യം. മോർഗൻ (35), ബെൻ സ്​റ്റോക്സ് (6), പുറത്താകാതെ ക്രിസ്​ വോക്സ് (18), ലിയാം പ്ലങ്കറ്റ് (27) എന്നിവർകൂടി ചേർന്നതോടെ ആതിഥേയർ ആധികാരിക വിജയലക്ഷ്യം കുറിക്കുകയായിരുന്നു. ബംഗ്ലാദേശിനുവേണ്ടി മെഹ്ദി ഹസനും മുഹമ്മദ് സൈഫുദ്ദീനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശി​െൻറ തുടക്കം പ്രതീക്ഷക്ക് വകയുള്ളതായിരുന്നില്ല. ഒാപണർമാരായ തമീം ഇഖ്ബാലും (19) സൗമ്യസർക്കാറും (2) സ്കോർ ബോർഡിൽ കാര്യമായ ചലനമുണ്ടാക്കാതെ മടങ്ങിയതോടെ ഷാക്കിബുൽ ഹസനും മുഷ്്ഫിഖുർ റഹീമും (44) ചേർന്ന് ടീമിനെ മാന്യമായ സ്​കോറിലേക്കുയർത്തുകയായിരുന്നു. ബെൻസ്​റ്റോക്സ് ആറോവറിൽ 23 റൺസ് മാത്രം വഴങ്ങി മൂന്നുവിക്കറ്റെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ICC World Cup 2019: England Defeat Bangladesh -Sports News
Next Story