Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസൂക്ഷിക്കുക,...

സൂക്ഷിക്കുക, വാതുവെപ്പുകാർ ഒാൺലൈനിലുണ്ട്​​; വീട്ടിലിരിക്കുന്ന താരങ്ങൾക്ക്​ ​െഎ.സി.സിയുടെ മുന്നറിയിപ്പ്

text_fields
bookmark_border
match-fixing
cancel

ലണ്ടൻ: കോവിഡ്​ മഹാമാരിയെ തുടർന്ന്​ ലോകത്ത്​ കായിക ഇനങ്ങളെല്ലാം നിർത്തിവെച്ചിരിക്കുകയാണ്​. ക്രിക്കറ്റി​​ ​​െൻറ കാര്യവും വ്യത്യസ്​തമല്ല. ​െഎ.പി.എൽ അടക്കമുള്ള ടൂർണമ​​​െൻറുകൾ നടക്കുന്ന കാര്യത്തിൽ വലിയ പ്രതിസന്ധിയാണ്​ നിലനിൽക്കുന്നത്​. എന്നാൽ ഇൗ സാഹചര്യത്തിൽ ​െഎ.സി.സി താരങ്ങൾക്ക്​ പുതിയ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കു കയാണ്​.

ലോക്​ഡൗണിൽ വീട്ടിലിരിക്കുന്ന താരങ്ങൾ വാതുവെപ്പുകാർ സമീപിക്കുന്നതുമായി ബന്ധപ്പെട്ട്​ ശ്രദ്ധാലുക്കളായിരിക്കണമെന്നാണ്​ ​െഎ.സി.സി ആൻറി കറപ്​ഷൻ തലവനായ അലക്​സ്​ മാർഷലി​​​​െൻറ മുന്നറിയിപ്പ്​. കഴിഞ്ഞ മാസം മുതൽ ഒരു അന്താരാഷ്​ട്ര മത്സരങ്ങളും നടക്കുന്നില്ല. എന്നാണ്​ ഇനിയൊരു ക്രിക്കറ്റ്​ മത്സരം നടക്കുക എന്ന കാര്യവും പറയാനായിട്ടില്ല. എന്നാൽ, ഇൗ സാഹചര്യത്തിൽ വാതുവെപ്പിനും ഒത്തുകളിക്കുമായി താരങ്ങളെ ചില ക്രിമിനലുകൾ സമീപിക്കില്ല എന്ന്​ കരുതാനാവില്ല. ക്രിക്കറ്റ്​ കളിയുടെ സ്വഭാവം അനുസരിച്ച്​ മത്സരത്തി​​​​െൻറ ഫലത്തിൽ മാത്രമല്ല, കളിക്കിടെ നടക്കുന്ന ഒാരോ സംഭവങ്ങളിലും വാതുവെപ്പ്​ നടത്താം -അ​ലക്​സ്​ മാർഷൽ ബ്രിട്ടീഷ്​ മാധ്യമമായ ഗാർഡിയനോട്​ പറഞ്ഞു.

കോവിഡ്​ മഹാമാരിയെ തുടർന്ന്​ താരങ്ങൾക്ക്​ നൽകിവരുന്ന പ്രതിഫലം ഗണ്യമായി കുറച്ച സംഭവത്തെ പറ്റി ​െഎ.സി.സി ബോധവാൻമാരാണ്​. ഇൗ സാഹചര്യത്തിൽ പ്രതിഫലം കുറഞ്ഞ താരങ്ങൾ ഇത്തരം ഒത്തുകളിക്കാരുടെ പ്രലോഭനങ്ങൾക്ക്​ എളുപ്പം ഇരയാകും. താരങ്ങൾ ഇപ്പോൾ പതിവിലും കൂടുതൽ സമയം സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്​. അത്​ വാതുവെപ്പുകാർ മുതലെടുത്ത്​ പരിചയം സ്ഥാപിക്കും. അതിലൂടെ ഭാവിയിൽ താരങ്ങളെ ചൂഷണം ചെയ്​ത്​ അവരുടെ കാര്യങ്ങൾ നേടിയെടുക്കുമെന്നും അലക്​സ്​ മാർഷൽ പറഞ്ഞു.

അന്താരാഷ്​ട്ര-ആഭ്യന്തര മത്സരങ്ങൾ ഇപ്പോൾ നടക്കുന്നില്ലെങ്കിലും ക്രിക്കറ്റിനെ ആയുധമാക്കുന്ന ചില അഴിമതിക്കാർ ഇപ്പോഴും പ്രവർത്തനം നടത്തുന്നുണ്ട്​. അതിനാൽ, ഞങ്ങളുടെ മെമ്പർമാരുമായും താരങ്ങളുമായും ബന്ധപ്പെടുകയും അതി​​​​െൻറ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്​ - അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iccmatch fixingsports news
News Summary - ICC warns players to beware of fixers despite lockdown-sports news
Next Story