Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightട്വൻറി20 റാങ്കിങ്​: ...

ട്വൻറി20 റാങ്കിങ്​:  ഒന്നാം സ്​ഥാനം കൈവിടാതെ കോഹ്​ലി

text_fields
bookmark_border
virat-kohli
cancel

ദുബൈ: ​െഎ.സി.സി ട്വൻറി20 ബാറ്റ്​സ്​മാന്മാരിൽ ഒന്നാം സ്​ഥാനം ഇന്ത്യൻ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി നിലനിർത്തി. രണ്ടാം സ്​ഥാനത്തുള്ള ആസ്​​ട്രേലിയൻ താരം ആരോൺ ഫിഞ്ചിനേക്കാൾ 39 പോയൻറ്​ മുന്നിലാണ്​ കോഹ്​ലി. ശ്രീലങ്കക്കെതിരായ ഏക ട്വൻറി20  മത്സരത്തിലുൾപ്പെടെയുള്ള പ്രകടനമാണ്​ കോഹ്​ലിയെ ഒന്നാം സ്​ഥാനം​ നിലനിർത്താൻ സഹായിച്ചത്​​. വിൻഡീസ്​ താരം എവിൻ ലവീസ്​ കരിയറിലെ മികച്ച റാങ്കിങ്ങായ മൂന്നാം സ്​ഥാനത്തെത്തി.

അതേസമയം, ബൗളർമാരിൽ ഇന്ത്യയുടെ പേസർ ജസ്​പ്രീത്​ ബുംറ ഒരു സ്​ഥാനം കയറി രണ്ടാമതെത്തി. ദക്ഷിണാഫ്രിക്കയുടെ ഇംറാൻ താഹിറിനെ മറികടന്നാണ്​ ബുംറ രണ്ടാം സ്​ഥാനത്തെത്തിയത്​. പാകിസ്​താ​​​െൻറ ഇമാദ്​ വസീമാണ്​ ബൗളർമാരിൽ ഒന്നാമൻ. ടീം റാങ്കിങ്ങിൽ ഇന്ത്യ അഞ്ചാം സ്​ഥാനത്താണ്​. ന്യൂസിലൻഡ്​, ഇംഗ്ലണ്ട്​, പാകിസ്​താൻ, വെസ്​റ്റിൻഡീസ്​ എന്നിവരാണ്​ ആദ്യ നാലു സ്​ഥാനങ്ങളിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC T20 rankingsmalayalam newssports newsCricket NewsTop SpotVirat Kohli
News Summary - ICC T20 Rankings: Virat Kohli Remains On Top Spot -Sports news
Next Story