Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.സി.സി ട്വന്‍റി20...

ഐ.സി.സി ട്വന്‍റി20 റാങ്കിങ്; കോഹ്​ലിയും രാഹുലും രോഹിതും ആദ്യ പത്തിൽ

text_fields
bookmark_border
ഐ.സി.സി ട്വന്‍റി20 റാങ്കിങ്; കോഹ്​ലിയും രാഹുലും രോഹിതും ആദ്യ പത്തിൽ
cancel

ന്യൂഡൽഹി: വെസ്റ്റിൻഡീസിനെതിരായ ട്വന്‍റി20 പരമ്പരയിലെ മികച്ച പ്രകടനം ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് നേട്ടമായി. ഐ.സി.സി റാങ്കിങ്ങിൽ ഇന്ത്യൻ നിരയിലെ മൂന്നുപേരാണ് ആദ്യ പത്തിൽ സ്ഥാനം പിടിച്ചത്.

വെസ്റ്റിൻഡീസിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ലോകേഷ് രാഹുലാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. റാങ്കിങ്ങിൽ ആറാം സ്ഥാനത്താണ് രാഹുൽ. രോഹിത് ശർമ ഒമ്പതാം സ്ഥാനത്തും ക്യാപ്റ്റൻ വിരാട് കോഹ്​ലി പത്താം സ്ഥാനത്തുമുണ്ട്. പാക് താരം ബാബർ അസം ആണ് ഒന്നാം സ്ഥാനത്ത്.

ഏകദിന, ടെസ്റ്റ് റാങ്കിങ്ങുകളിൽ വിരാട് കോഹ്​ലിയാണ് ഒന്നാം സ്ഥാനത്ത്. ടെസ്റ്റിൽ ചേതേശ്വർ പൂജാര നാലാം റാങ്കിലും അജങ്ക്യ രഹാനെ ആറാം സ്ഥാനത്തുമുണ്ട്.

Show Full Article
TAGS:icc ranking t20 ranking sports news 
News Summary - icc t20 ranking
Next Story