വെല്ലിങ്ടൺ: അങ്ങനെ ആ തെറ്റ് ഐ.സി.സി തിരുത്തി. അടുത്ത വർഷം ന്യൂസിലൻഡിൽ നടക്കുന്ന വ നിത ഏകദിന ലോകകപ്പിെൻറ നോക്കൗട്ട് ഘട്ടത്തിൽ റിസർവ് ദിനങ്ങൾ ഉൾപെടുത്തി മത്സരക്രമം പുറത്തുവിട്ടു. അടുത്തിടെ സമാപിച്ച വനിത ട്വൻറി20 ലോകകപ്പ് സെമിഫൈനൽ മത്സരം കളിക്കാതെ ഇംഗ്ലണ്ട് ടീം പുറത്തായത് വലിയ ഒച്ചപ്പാടുകൾ സൃഷ്ടിച്ചിരുന്നു.
സിഡ്നിയിൽ നിർത്താതെ പെയ്ത മഴമൂലം മത്സരം ഉപേക്ഷിച്ചതോടെ ഗ്രൂപ് ഘട്ടത്തിൽ കൂടുതൽ പോയൻറ് നേടിയ ഇന്ത്യ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. ലോകകപ്പ് പോലൊരു വലിയ ടൂർണമെൻറിെൻറ സെമിഫൈനലിന് റിസർവ് ദിനമില്ലാത്തതിനെ വിമർശിച്ച് നിരവധി പേരാണ് അന്ന് രംഗത്തെത്തിയത്. 2021 ഫെബ്രുവരി ആറു മുതൽ മാർച്ച് ഏഴു വരെയാണ് ലോകകപ്പ്.