Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightടെസ്​റ്റ്​ റാങ്കിങ്​:...

ടെസ്​റ്റ്​ റാങ്കിങ്​: കോഹ്​ലി അഞ്ചാം സ്​ഥാനത്ത്​; പുജാര നാലാമത്

text_fields
bookmark_border
ടെസ്​റ്റ്​ റാങ്കിങ്​: കോഹ്​ലി അഞ്ചാം സ്​ഥാനത്ത്​; പുജാര നാലാമത്
cancel
ദുബൈ: ശ്രീലങ്കക്കെതിരായ ടെസ്​റ്റ്​ പരമ്പരയിലെ ആദ്യ മത്സരത്തിലെ സെഞ്ച്വറി പ്രകടനത്തിനു പിന്നാലെ, ​െഎ.സി.സി ടെസ്​റ്റ്​ ബാറ്റിങ്​ റാങ്കിങ്ങിൽ ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലി അഞ്ചാം സ്​ഥാനത്തേക്കുയർന്നു. നേരത്തേ ആറാം സ്ഥാനത്തായിരുന്ന കോഹ്​ലി ആസ്​ട്രേലിയയുടെ ഡേവിഡ്​ വാർണറെ പിന്തള്ളിയാണ്​ അഞ്ചിലെത്തിയത്​. ഏകദിനത്തിലും ട്വൻറി20യിലും ഒന്നാം നമ്പർ ബാറ്റ്​സ്​മാനാണ്​ കോഹ്​ലി. 

ചേതേശ്വർ പുജാര നാലാം സ്​ഥാനത്തുണ്ട്​. ആസ്​ട്രേലിയൻ നായകൻ സ്​റ്റീവ്​ സ്​മിത്താണ്​ ഒന്നാം സ്​ഥാനത്ത്​. ​ഇംഗ്ലണ്ട്​ നായകൻ ജോ റൂട്ട്​, ന്യൂസിലാൻഡ്​ താരം കെയ്​ൻ വില്യംസൺ എന്നിവരാണ്​ രണ്ടും മൂന്നും സ്​ഥാനത്തുള്ളത്​. ബൗളർമാരിൽ ഇന്ത്യയുടെ രവീന്ദ്ര ​ജദേജ മൂന്നാം സ്​ഥാനത്തേക്ക്​ ഇറങ്ങി. ടീം റാങ്കിങ്ങിൽ ഇന്ത്യ 125 പോയ​േൻറാടെ ഒന്നാം സ്​ഥാനത്ത്​ തുടരുകയാണ്​. ദക്ഷിണാഫ്രിക്കയാണ്​ (111) രണ്ടാം സ്​ഥാനത്ത്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC rankingsmalayalam newssports newsCricket NewsVirat Kohli
News Summary - ICC rankings: Virat Kohli fifth in Tests -Sports news
Next Story