ദുബൈ: ഗംഭീര പ്രകടനവുമായി ആഷസിൽ ഒാസീസ് തേരോട്ടത്തിന് ചുക്കാൻ പിടിച്ച മുൻ നായകൻ സ്റ്റീവ് സ്മിത്തിന് െഎ.സി.സി റാങ്കിങ്ങിൽ ഒന്നാം സ്ഥാനം. ഏറെയായി ആദ്യ സ്ഥാനക്കാരനായിരുന്ന വിരാട് കോഹ്ലിയെ മറികടന്നാണ് ചൊവ്വാഴ്ച പുറത്തുവന്ന പുതിയ പട്ടികയിൽ സ്മിത്ത് വീണ്ടും ഒന്നാം സ്ഥാനത്തേക്കു കയറിയത്. വിൻഡീസിനെതിരെ രണ്ടാം ടെസ്റ്റിൽ വേണ്ടത്ര ശോഭിക്കാനാവാതെ വന്നതാണ് കോഹ്ലിക്ക് വിനയായത്.
ആഷസ് ആദ്യ ടെസ്റ്റിൽ രണ്ട് സെഞ്ച്വറികൾ കുറിച്ച സ്മിത്ത് രണ്ടാം ടെസ്റ്റിൽ 92 റൺസ് എടുത്തിരുന്നു. 2015 മുതൽ തുടർച്ചയായി ഒന്നാം സ്ഥാനത്തായിരുന്ന സ്മിത്ത് മൂന്നു വർഷം കഴിഞ്ഞ് ചുരണ്ടൽ വിവാദത്തിൽപെട്ട് വിലക്കിലായതോടെയാണ് കോഹ്ലി തൽസ്ഥാനത്തേക്ക് കയറിയത്. അതേസമയം, നാലു സ്ഥാനങ്ങൾ കയറി അജിൻക്യ രഹാനെ ഏഴാമനായിട്ടുണ്ട്. അഞ്ച് ടെസ്റ്റ് മാത്രം കളിച്ച ഹനുമ വിഹാരി കഴിഞ്ഞ ടെസ്റ്റിലെ പ്രകടനത്തിെൻറ ബലത്തിൽ 40 സ്ഥാനങ്ങൾ കയറി 30ലെത്തി.
ബൗളിങ്ങിൽ ജസ്പ്രീത് ബുംറ മൂന്നാമതുണ്ട്. കഴിഞ്ഞ രണ്ടു ടെസ്റ്റുകളിൽ 13 വിക്കറ്റ് സമ്പാദ്യമുള്ള ബുംറ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് ഇന്ത്യക്കാരനെന്ന റെക്കോഡ് സ്വന്തം പേരിലാക്കിയത് അടുത്തിടെയാണ്. ആസ്ട്രേലിയയുടെ പാറ്റ് കമിൻസ്, ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഒാൾറൗണ്ടർമാരിൽ ഒന്നാമതുള്ള വിൻഡീസ് നായകൻ ജേസൺ ഹോൾഡർ ബൗളർമാരുടെ പട്ടികയിൽ നാലാമതുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2019 4:29 PM GMT Updated On
date_range 2019-09-03T21:59:43+05:30െഎ.സി.സി ടെസ്റ്റ് റാങ്കിങ്: കോഹ്ലിയെ കടന്ന് സ്മിത്ത്; ബുംറ മൂന്നാമത്
text_fieldsNext Story