ദുബൈ: െഎ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ബാറ്റ്സ്മാന്മാരുടെ വിഭാഗത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഒന്നാംസ്ഥാനത്ത് തുടരുേമ്പാൾ പുതുമുഖ താരങ്ങളായ പൃഥ്വി ഷാക്കും ഋഷഭ് പന്തിനും മുന്നേറ്റം. വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ അരങ്ങേറ്റംകുറിച്ച ഷാ സെഞ്ച്വറിയോടെ 73ാം സ്ഥാനക്കാരനായാണ് റാങ്കിങ്ങിൽ കയറിയത്.
രണ്ടാം ടെസ്റ്റിലും തിളങ്ങിയതോടെ 18കാരൻ 60ാം റാങ്കിലെത്തി. പരമ്പര തുടങ്ങുേമ്പാൾ 111ാമതായിരുന്ന പന്ത് അവസാനിക്കുേമ്പാൾ 62ാം റാങ്കിലെത്തി. നാല് സ്ഥാനം കയറി 18ാം റാങ്കിലെത്തിയ അജിൻക്യ രഹാനെയുെടതാണ് മറ്റൊരു പ്രധാന നേട്ടം. ബൗളർമാരിൽ കരിയറിലെ ആദ്യ 10 വിക്കറ്റ് നേട്ടം ആഘോഷിച്ച ഉമേഷ് യാദവ് നാല് സ്ഥാനം കയറി 25ാം റാങ്കിലെത്തി.
വെസ്റ്റിൻഡീസ് നിരയിൽ ക്യാപ്റ്റൻ ജാസൺ ഹോൾഡറാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. രണ്ടാം ടെസ്റ്റിൽ മാത്രം കളിച്ച താരം അഞ്ച് വിക്കറ്റ് നേട്ടവുമായി നാല് സ്ഥാനംകയറി ബൗളിങ്ങിൽ കരിയർ ബെസ്റ്റായ ഒമ്പതാം റാങ്കിലും അർധ സെഞ്ചറി കുറിച്ച് ബാറ്റിങ്ങിൽ മൂന്ന് സ്ഥാനം കയറി 53ാം റാങ്കിലും ഒാൾറൗണ്ടർമാരിൽ ദക്ഷിണാഫ്രിക്കയുടെ വെർനൻ ഫിലൻഡറെ മറികടന്ന് മൂന്നാം റാങ്കിലുമെത്തി.
ബാറ്റിങ്ങിൽ 10 സഥാനം കയറി 31ാം റാങ്കിലെത്തിയ റോസ്റ്റൺ ചേസും അഞ്ച് സ്ഥാനം കയറി 35ാം റാങ്കിലെത്തിയ ഷായ് ഹോപുമാണ് വിൻഡീസ് നിരയിൽ നേട്ടമുണ്ടാക്കിയ മറ്റുള്ളവർ.