- ഇന്ത്യക്കെതിരെ വെസ്റ്റിൻഡീസ് നേടുന്ന ഏറ്റവും ചെറിയ ഏകദിന സ്കോർ. 1997ൽ ട്രിനാഡിലെ പോർട്ട് ഓഫ് സ്പെയിനിൽ നേടിയ 121 റൺസായിരുന്നു മുമ്പുള്ള വിൻഡീസിെൻറ ഏറ്റവുംകുറഞ്ഞ സ്കോർ. അന്ന് 10 വിക്കറ്റിനായിരുന്നു സചിൻ ടെണ്ടുൽകറിെൻറ നേതൃത്വത്തിലുള്ള സംഘം കരീമ്പിയൻസിനെ തരിപ്പണമാക്കിയത്.
- 2013ൽ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിെൻറ 158 റൺസായിരുന്നു കുറഞ്ഞ സ്കോർ. അന്നും രവീന്ദ്ര ജദേജയായിരുന്നു താരം.
- 46.4 ഓവറിനുള്ളിൽ (വിൻഡീസ് 31.5, ഇന്ത്യ 14.5) ഇന്ത്യയൊരു ഏകദിന മത്സരം ജയിക്കുന്നതും ചരിത്രമാണ്. 2010ൽ ചെന്നൈയിൽ ന്യൂസിലാൻഡിനെ 48.1 ഓവറിൽ (ന്യൂസിലാൻഡ് 27, ഇന്ത്യ 21.1) മുട്ടുകുത്തിച്ചതായിരുന്നു നിലവിലെ റെക്കോഡ്.
- പന്തുകളുടെ കാര്യത്തിൽ ഇന്ത്യയുടെ മികച്ച രണ്ടാമത്തെ വിജയമാണ് ഗ്രീൻഫീൽഡിലേത്. 211 ബാൾ ശേഷിക്കയാണ് അവസാനമത്സരം ഇന്ത്യ സ്വന്തമാക്കിയത്. 2001ൽ 231 പന്ത് ശേഷിക്കെ കെനിയക്കെതിരെ നേടിയ വിജയമാണ് ഇതുവരെയുള്ളതിൽ മികച്ചത്.
- ഇന്ത്യയിൽ തുടർച്ചയായി അഞ്ച് ഏകദിന പരമ്പരകൾ സ്വന്തമാക്കിയ ക്യാപ്റ്റനെന്ന റെക്കോഡ് കോഹ്ലിക്ക് സ്വന്തം, അസറുദീെൻറയും മഹേന്ദ്രസിങ് ധോണിയുടെയും (നാല്) റെക്കോഡാണ് കോഹ്ലി മറികടന്നത്.
- ഏകദിന ക്രിക്കറ്റിൽ ഏറ്റവുംകൂടുതൽ ബാറ്റ്സ്മാന്മാരെ പുറത്താക്കിയ വിക്കറ്റ് കീപ്പറുടെ പട്ടികയിൽ മഹേന്ദ്രസിങ് ധോണി മൂന്നാമത്തെത്തി. വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ കീറോൺ പവലായിരുന്നു ധോണിയുടെ 425ാം ഇര. ദക്ഷിണാഫ്രിക്കൻ മുൻ വിക്കറ്റ് കീപ്പർ മാർക്ക് ബൗച്ചറെയാണ് (424 പേരെ പുറത്താക്കി) മറികടന്നത്. ശ്രീലങ്കയുടെ കുമാർ സംഗക്കാര (482) ആസ്ട്രേലിയയുടെ ആദം ഗിൽക്രിസ്റ്റ് (472) എന്നിവരാണ് ഇനി ധോണിക്ക് മുന്നിലുള്ളത്.
- തിരുവനന്തപുരത്ത് വെസ്റ്റിൻഡീസിനെതിരെ 30 വർഷത്തിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യജയം. 1988ൽ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റിനാണ് സന്ദർശകർ നീലപ്പടയെ തകർത്തത്.
- ഏകദിനത്തിൽ രോഹിത്ത് ശർമയുടെ 200ാം സിക്സുകൾ പിന്നിട്ടു.
- ഈ കലണ്ടർ വർഷത്തിൽ രോഹിത് ശർമയുടെ 1000 റൺസ് ഗ്രീൻഫീൽഡിൽ പൂർത്തിയാക്കി
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2018 12:10 AM GMT Updated On
date_range 2018-11-02T15:22:58+05:30പിറന്നത് ഒരുപിടി നാഴികക്കല്ലുകൾ
text_fieldsNext Story