െഎ.സി.സി പുറത്തുവിട്ട പുതിയ ടി20 റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങളായ കെ.എൽ രാഹുൽ, എം.എസ്. ധോണി, നായകൻ വിരാട് കോഹ് ലി എന്നിവർക്ക് മികച്ച നേട്ടം. ഒാസീസിനെതിരായ ടി20 പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച രാഹുൽ നാല് സ്ഥാനങ്ങൾ മ ുകളിലേക്ക് കയറി ആറാം സ്ഥാനത്തെത്തി. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പതിനേഴാ ം സ്ഥാനത്താണ്.
അതേസമയം ഏറെ പിന്നിലുള്ള ഇന്ത്യയുടെ മുൻ നായകൻ എം.എസ് ധോണി ഏഴ് സ്ഥാനങ്ങൾ മുന്നിലേക്ക് എത്തി ഇപ്പോൾ 56ാം സ്ഥാനത്തുമെത്തി. ബൗളർമാരിൽ കൃണാൽ പാണ്ഡ്യ, ജസ്പ്രീതം ബുംറ എന്നിവരാണ് നേട്ടമുണ്ടാക്കിയത്. 18 സ്ഥാനങ്ങൾ മുകളിൽ കയറി പാണ്ഡ്യ 43ാമതാണ്. ബുംറ 12 സ്ഥാനം മെച്ചപ്പെടുത്തി 15ാമതായി.
ഒാസീസിനെ ഇന്ത്യക്കെതിരായ പരമ്പരയിൽ വിജയതീരത്തെത്തിച്ച് പരമ്പരയിലെ കേമനായ ഗ്ലെൻ മാക്സ്വെൽ ബാറ്റ്സ്മാൻമാരിൽ രണ്ട് സ്ഥാനം മുകളിൽ കയറി ഇപ്പോൾ മൂന്നാമതാണ്. ഒാസീസിെൻറ തന്നെ ഡാർസി ഷോർട്ടും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ഏട്ട് സ്ഥാനം മുകളിൽ കയറിയാണ് ഷോർട്ട് എട്ടാം റാങ്ങിൽ എത്തിയത്.
അഫ്ഗാനിസ്ഥാെൻറ വെടിക്കെട്ട് താരം ഹസ്രതുള്ള സസായ് 31 സ്ഥാനം മുന്നിലേക്ക് കയറി ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ കരിയറിലെ സുവർണ സ്ഥാനത്തെത്തി. നിലവിൽ ഏഴാം റാങ്കാണ് സസായ്ക്ക്. അയർലൻഡിനെതിരായ ടി20 പരമ്പരയിലെ കിടിലൻ പ്രകടനമാണ് സസായ്ക്ക് നേട്ടമായത്.
െഎ.സി.സി പുറത്തുവിട്ട പുതിയ ടി20 റാങ്കിങ് ബാറ്റ്സ്മാൻമാരിൽ പാകിസ്താെൻറ ബാബർ അസമാണ് ഒന്നാം സ്ഥാനത്ത്. ന്യൂസീലൻഡിെൻറ കൊളിൻ മൺറോ രണ്ടാമതാണ്. ബൗളിങ്ങിൽ അഫ്ഗാനിസ്ഥാെൻറ റാഷിദ് ഖാൻ ഒന്നാമതും പാകിസ്താെൻറ ഷബാബ് ഖാൻ രണ്ടാമതും പാകിസ്താെൻറ തന്നെ ഇമാദ് വസീം മൂന്നാമതുമാണ്. ഇന്ത്യയുടെ കുൽദീപ് യാദവ് (4) മാത്രമാണ് ആദ്യ പത്തിലുള്ളത്.