കൊൽക്കത്ത: പ്രാധാന്യവും പ്രസക്തിയും നിരന്തരം ചോദ്യം ചെയ്യലുകൾക്ക് വിധേയമായതിെൻറ അടിസ്ഥാനത്തിൽ 50 ഒാവർ ഫോർമാറ്റിൽ 2021ൽ ഇന്ത്യയിൽ നടത്താനിരുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെൻറിനെ ലോക ട്വൻറി20 ടൂർണമെൻറാക്കി മാറ്റാൻ െഎ.സി.സി തീരുമാനിച്ചു. ഏറ്റവും ചെറിയ ഫോർമാറ്റിൽ 16 ടീമുകൾ പെങ്കടുക്കുന്ന ടൂർണമെൻറാക്കി ചാമ്പ്യൻസ് ട്രോഫിയെ മാറ്റുന്ന കാര്യത്തിൽ അഞ്ചു ദിവസമായി നടക്കുന്ന ബോർഡ് മീറ്റിങ്ങിലാണ് െഎകകണ്ഠ്യേന തീരുമാനമായതെന്ന് െഎ.സി.സി ചീഫ് എക്സിക്യൂട്ടിവ് ഡേവ് റിച്ചാർഡ്സൺ അറിയിച്ചു.
തീരുമാനത്തിനെതിരെ വോട്ട് ചെയ്യുമെന്ന് കരുതപ്പെട്ടിരുന്ന ബി.സി.സി.െഎ പ്രതിനിധി അമിതാഭ് ചൗധരിയും തീരുമാനത്തിന് അനുകൂലമായതായാണ് കരുതപ്പെടുന്നത്. രണ്ടാം തവണ മാത്രമാണ് രണ്ട് ലോക ട്വൻറി20 ടൂർണമെൻറുകൾ അടുത്തടുത്ത വർഷങ്ങളിൽ നടക്കാൻ പോകുന്നത്. 2020ൽ ആസ്ട്രേലിയയും 2021ൽ ഇന്ത്യയുമാകും ടൂർണമെൻറിന് ആതിഥേയത്വം വഹിക്കുക. ആദ്യതവണ 2009ൽ ഇംഗ്ലണ്ടിലും 2010ൽ വെസ്റ്റ് ഇൻഡീസിലും ടൂർണമെൻറ് നടന്നിരുന്നു. നാലു വർഷം കൂടുേമ്പാൾ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നു എന്നതുകൊണ്ടുതന്നെ ചാമ്പ്യൻസ് േട്രാഫി അപ്രസക്തമാണെന്ന് പല കോണുകളിൽനിന്നും വിമർശനമുയർന്നിരുന്നു.
കളി കൂടുതൽ ജനകീയമാക്കുന്നതിനായുള്ള മെറ്റാരു സുപ്രധാന തീരുമാനത്തിൽ ഐ.സി.സിക്ക് കീഴിലുള്ള 104 അസോസിയേറ്റ് അംഗങ്ങളായ രാജ്യങ്ങളിലെയും പുരുഷ-വനിത ടീമുകള്‍ക്ക് അന്താരാഷ്ട്ര ട്വൻറി20 പദവി നല്‍കി. 12 മുഴുവന്‍ സമയ അംഗങ്ങള്‍ക്ക് പുറമേ സ്കോട്‍ലന്‍ഡ്, നെതര്‍ലൻഡ്സ്, ഹോങ്കോങ്, യു.എ.ഇ, ഒമാന്‍, നേപ്പാള്‍ എന്നിവയുൾെപ്പടെ 18 രാജ്യങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ഐ.സി.സി ട്വൻറി20 പദവിയുണ്ടായിരുന്നത്. വനിത ടീമുകള്‍ക്ക് 2018 ജൂലൈ ഒന്നു മുതലും പുരുഷ ടീമുകൾക്ക് 2019 ജനുവരി ഒന്നു മുതലും അന്താരാഷ്ട്ര പദവി നല്‍കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 11:04 PM GMT Updated On
date_range 2018-04-27T04:34:22+05:30ചാമ്പ്യൻസ് ട്രോഫിക്ക് ലോക ട്വൻറി20 ടൂർണമെൻറായി പുനർജന്മം
text_fieldsNext Story