ലണ്ടൻ: ടീം നായകന്മാരെ തേടി െഎ.സി.സിയുടെ സന്തോഷ വാർത്ത. കുറഞ്ഞ ഒാവർ നിരക്കിെൻറ പേര ിൽ ടീം നായകന് ഇനി മുതൽ മത്സര വിലക്ക് നേരിടേണ്ടി വരില്ലെന്ന് െഎ.സി.സി. കഴിഞ്ഞ ദിവസ ം ചേർന്ന കൗൺസിൽ യോഗമാണ് ക്രിക്കറ്റ് കമ്മിറ്റിയുടെ ശിപാർശ അംഗീകരിച്ചത്.
ഇതുപ്രകാരം കുറഞ്ഞ ഒാവർ നിരക്കിെൻറ പേരിൽ ടീം പ്രതിക്കൂട്ടിലായാൽ നായകന് മത്സര വിലക്ക് നേരിടേണ്ടി വരില്ല. പകരം, ടീം അംഗങ്ങൾക്കെല്ലാം പിഴ ചുമത്തും. വരാനിരിക്കുന്ന വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്് മുതൽ പരിഷ്കാരം നടപ്പിലാവും. ഒരു വർഷത്തിനിടെ രണ്ടു തവണ ഒാവർ നിരക്ക് നേരിട്ടാൽ ക്യാപ്റ്റന് അടുത്ത മത്സരത്തിൽ വിലക്ക് എന്നായിരുന്നു നിലവിലെ ചട്ടം.