Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യ-ന്യൂസിലൻഡ് ട്വൻറി-20: െഎ.സി.സി -ബി.സി.സി.െഎ ഉന്നതസംഘം ഇന്ന് ഗ്രീൻഫീൽഡിലെത്തും
text_fieldsbookmark_border
തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലൻഡ് ട്വൻറി-20 മത്സരം നടക്കാനിരിക്കുന്ന കാര്യവട്ടത്തെ ഗ്രീൻഫീല്‍ഡ് സ്റ്റേഡിയം ബി.സി.സി.ഐ--ഐ.സി.സി ഉന്നതസംഘം പരിശോധിക്കും. ഐ.സി.സി മാച്ച് റഫറി ജവഗല്‍ ശ്രീനാഥ്, ബി.സി.സി.ഐ അഴിമതിവിരുദ്ധ സമിതി തലവന്‍ എന്‍. എസ് വിര്‍ക്ക്, ബി.സി.സി.ഐ ജനറല്‍ മാനേജര്‍ എം.വി. ശ്രീധര്‍, സൗത്ത് സോണ്‍ ക്യൂറേറ്റര്‍ പി.ആര്. വിശ്വനാഥന് എന്നിവരടങ്ങിയ സംഘമാണ് ബുധനാഴ്ച ഗ്രൗണ്ട് പരിശോധിക്കാനെത്തുന്നത്. നവംബർ ഏഴിനാണ് മത്സരം. നേരത്തെ ബി.സി.സി.ഐ സംഘം ഗ്രൗണ്ടിലെ സൗകര്യങ്ങളിൽ സംതൃപ്തി അറിയിച്ചിരുന്നു. ഐ.സി.സി സംഘം ആദ്യമായാണ് ഗ്രീൻഫീൽഡിലെത്തുന്നത്.
Next Story
