വെലിങ്ടൺ: ഒമ്പത് ടീം കളിക്കുന്ന ടെസ്റ്റ് ലീഗിനും 13 ടീമുകൾ പങ്കെടുക്കുന്ന ഏകദിന ലീഗിനും ഐ.സി.സി തത്വത്തിൽ അംഗീകാരം നൽകി. വെള്ളിയാഴ്ച ന്യൂസിലൻഡിൽ നടന്ന െഎ.സി.സി യോഗത്തിലാണ് ഇതിന് അംഗീകാരം നൽകിയത്.
വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് അംഗീകാരം നൽകാൻ െഎ.സി.സി തയ്യാറായത്. 2019 ലോകകപ്പിനു ശേഷമാണ് ടെസ്റ്റ് ലീഗ് ആരംഭിക്കുന്നത്.
ടെസ്റ്റ് പദവിയുള്ള ഒമ്പതു രാജ്യങ്ങൾ പെങ്കടുക്കുന്ന രീതിയിൽ 2019ൽ ചാമ്പ്യൻഷിപ് നടത്താനാണ് പദ്ധതി. ട്വൻറി-20യുടെ കാലത്ത് ടെസ്റ്റിലേക്ക് കാണികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് ടെസ്റ്റ് ചാമ്പ്യൻഷിപ് നടത്താനുള്ള ആലോചന വർഷങ്ങളായി നടക്കുന്നുണ്ട്.