Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവ​രു​ന്നു,...

വ​രു​ന്നു, ടെ​സ്​​റ്റ്​ ലീ​ഗ്​ ചാ​മ്പ്യ​ൻ​ഷി​​പ്പ്​

text_fields
bookmark_border
വ​രു​ന്നു, ടെ​സ്​​റ്റ്​ ലീ​ഗ്​ ചാ​മ്പ്യ​ൻ​ഷി​​പ്പ്​
cancel

ഒാ​ക്​​ല​ൻ​ഡ്​: ക്രി​ക്ക​റ്റി​ൽ പു​തി​യ വ​ഴി​ത്തി​രി​വാ​യേ​ക്കാ​വു​ന്ന തീ​രു​മാ​ന​ങ്ങ​ളു​മാ​യി ​െഎ.​സി.​സി​യു​ടെ ചു​വ​ടു​വെ​പ്പ്. ഏ​ക​ദി​ന​ത്തി​ലും ടെ​സ്​​റ്റി​ലും ലീ​ഗ്​ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ തു​ട​ങ്ങാ​നാ​ണ്​ ​െഎ.​സി.​സി​യു​ടെ തീ​രു​മാ​നം. ഒ​മ്പ​തു രാ​ജ്യ​ങ്ങ​ള​ട​ങ്ങി​യ ടെ​സ്​​റ്റ്​ ലീ​ഗും 13 ടീ​മു​ക​ള​ട​ങ്ങി​യ ഏ​ക​ദി​ന ലീ​ഗും സം​ഘ​ടി​പ്പി​ക്കും. 2019, 2020 വ​ർ​ഷ​ങ്ങ​ളി​ലാ​ണ്​ ഇ​തു ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യ​ത്. ടെ​സ്​​റ്റി​ൽ ഹോം, ​എ​വെ അ​ടി​സ്​​ഥാ​ന​ത്തി​ൽ മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ൾ വീ​ത​മാ​ണു​ണ്ടാ​വു​ക. ആ​ദ്യ നാ​ലു സ്​​ഥാ​ന​ക്കാ​ർ സെ​മി​യി​ലും അ​വ​സാ​ന ര​ണ്ട്​ ടീ​മു​ക​ൾ ഫൈ​ന​ലി​ലും ഏ​റ്റു​മു​ട്ടും. 

ഏ​ക​ദി​ന ലീ​ഗ്​ മ​ത്സ​ങ്ങ​ളും ഇ​പ്ര​കാ​രം ത​ന്നെ​യാ​ണ്. ഏ​ക​ദി​ന ലീ​ഗി​ലെ വി​ജ​യ​ങ്ങ​ൾ ​ലോ​ക​ക​പ്പി​ലേ​ക്കു​ള്ള യോ​ഗ്യ​ത​യാ​യും പ​രി​ഗ​ണി​ക്കും. ഒാ​ക്​​ല​ൻ​ഡി​ൽ ന​ട​ന്ന ബോ​ർ​ഡ്​ മീ​റ്റി​ങ്ങി​ലാ​ണ്​ ​െഎ.​സി.​സി അം​ഗ​ങ്ങ​ൾ പു​തി​യ നി​ർ​േ​ദ​ശ​ങ്ങ​ൾ​ക്ക്​ പ​ച്ച​ക്കൊ​ടി കാ​ണി​ച്ച​ത്. ക്രി​ക്ക​റ്റി​നെ കൂ​ടു​ത​ൽ ജ​ന​പ്രി​യ കാ​യി​ക​യി​ന​മാ​ക്കി മാ​റ്റാ​നാ​ണ്​ പു​തി​യ ചു​വ​ടു​വെ​പ്പു​ക​ൾ. ‘‘ പു​തി​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്ത അം​ഗ​ങ്ങ​ൾ​ക്ക്​ അ​ഭി​വാ​ദ്യ​മ​ർ​പ്പി​ക്കു​ക​യാ​ണ്. ഇൗ ​തീ​രു​മാ​ന​ങ്ങ​ൾ ക്രി​ക്ക​റ്റി​ൽ കാ​ത​ലാ​യ മാ​റ്റ​മു​ണ്ടാ​ക്കും’’- ​െഎ.​സി.​സി ചെ​യ​ർ​മാ​ൻ ശ​ശാ​ങ്ക്​ മ​നോ​ഹ​ർ പ​റ​ഞ്ഞു. നാ​ലു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ടെ​സ്​​റ്റി​നും പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ൽ അ​നു​മ​തി ന​ൽ​കി. ദ​ക്ഷി​ണാ​ഫ്രി​ക്ക-​സിം​ബാ​ബ്​​വെ മ​ത്സ​ര​ത്തി​ലാ​യി​രി​ക്കും പ​രീ​ക്ഷ​ണം അ​ര​ങ്ങേ​റു​ക. 

Show Full Article
TAGS:icc Test Championship ODI league.Sports news Cricket malayalam news 
News Summary - ICC approves Test Championship, ODI league-Sports news
Next Story