സചിനും ഗാംഗുലിയും ലോകത്തെ ഏറ്റവും മികച്ച ബൗളർമാരെ നേരിട്ടവർ -ചാപ്പൽ
text_fieldsന്യൂഡൽഹി: ലോകത്തെ ഏറ്റവും മികച്ച പേസ് ബൗളിങ് നിരയെ നേരിട്ടവരായിരുന്നു സചിൻ ടെണ്ടുൽകറും സൗരവ് ഗാംഗുലിയുമെന്ന് മുൻ ആസ്ട്രേലിയൻ ഇതിഹാസം ഇയാൻ ചാപ്പൽ. രോഹിത് ശർമ-വിരാട് കോഹ്ലി കൂട്ടിനെ ഇന്ത്യയുടെ ഏറ്റവും മികച്ച ഏകദിന ബാറ്റിങ് സഖ്യമായി ആരാധകർ വിശേഷിപ്പിക്കുന്നതിനിടെയാണ് ചാപ്പലിെൻറ തിരുത്ത്. 15 വർഷത്തോളം കാലം ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റിങ് കൂട്ടുെകട്ടായി നിലയുറപ്പിച്ച ഗാംഗുലി-സചിൻ സഖ്യത്തോളം ആരും വരില്ല.
ഏറ്റവും മികച്ച പേസ് ബൗളിങ് ഡിപാർടുമെൻറുകളെയാണ് ഇവർ നേരിട്ടത്. പാകിസ്താെൻറ വസിം അക്രം, വഖാർ യൂനിസ്, വിൻഡീസിെൻറ കട്ലി ആംബ്രോസ്, കോട്നി വാൽഷ്, ആസ്ട്രേലിയയുടെ െഗ്ലൻ മഗ്രാത്, ബ്രെറ്റ് ലീ, ദക്ഷിണാഫ്രിക്കയുടെ അല്ലൻ ഡൊണാൾഡ്, ഷോൺ പോള്ളക്ക്, ശ്രീലങ്കയുടെ ലസിത് മലിംഗ, ചാമിന്ദ വാസ് എന്നീ ഏറ്റവും മിടുക്കരായ പേസ് നിരയായിരുന്നു അവർക്കെതിരെ പന്തെറിഞ്ഞത്.
മുൻ പാകിസ്താൻ പേസ് ഇതിഹാസമായ ഇമ്രാൻഖാൻ പറഞ്ഞപോലെ ‘എതിരാളിയുടെ വലിപ്പംകൂടി അറിഞ്ഞ ശേഷമേ ആരെയും വിലയിരുത്താനാവൂ’. നേരിട്ട എതിരാളിയുടെ മികവ് അളക്കുേമ്പാൾ സചിൻ ടെണ്ടുൽകറും സൗരവ് ഗാംഗുലിയുമാണ് ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റിങ് കൂട്ടുകെട്ട്’ -ചാപ്പൽ പറഞ്ഞു. അതേസമയം, ഏകദിനവും ട്വൻറി20യും ഉൾപ്പെടുന്ന വൈറ്റ് ബാൾ ക്രിക്കറ്റിൽ കോഹ്ലി- രോഹിത് മികച്ച കോമ്പിനേഷനാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സചിനും ഗാംഗുലിയും ട്വൻറി20 മത്സരങ്ങൾ കാര്യമായി കളിച്ചിട്ടില്ലെന്നതാണ് കാരണം. എപ്പോഴും മികച്ച ക്രിക്കറ്റർമാരെ കാണാൻ ഭാഗ്യം ലഭിച്ചവരാണ് ഇന്ത്യൻ ആരാധകരെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.