കപ്പുയർത്തുന്നത് ചിന്തിക്കുന്നേയില്ല -മോർഗൻ
text_fieldsലണ്ടൻ: ഒരു മത്സരം മാത്രം അകലെ നിൽക്കുേമ്പാഴും ലോഡ്സിെൻറ ബാൽക്കണിയിൽ ലോകകപ്പു യർത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നേയില്ലെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒായിൻ മോർഗൻ. ‘‘കിരീടമുയർത്തുമെന്ന് ചിന്തിക്കാൻ ഞാൻ എെൻറ മനസ്സിനെതന്നെ അനുവദിച്ചിട്ടില്ല. കായികവും ക്രിക്കറ്റും എന്നും ചഞ്ചലമാണ്. നിങ്ങൾ മുൻകടന്നു പോയാൽ പിറകിൽനിന്നും തിരിച്ചടി ലഭിക്കുമെന്നുറപ്പ്’’ -ഫൈനലിെൻറ തലേദിവസം മോർഗൻ പറഞ്ഞു.
വരുംതലമുറക്ക് എന്നെന്നും ഒാർമയിൽ സൂക്ഷിക്കാനും ഭാവിയിൽ പ്രചോദനമാകാനും കിരീടവിജയത്തിന് സാധിക്കുമെന്ന് മോർഗൻ പറഞ്ഞു. 2015ൽ ന്യൂസിലൻഡ് കളിച്ച അതേ രീതിയിലാണ് ഇൗ വർഷം ഇംഗ്ലണ്ട് കളിക്കുന്നത്.
