ക്രൈസ്റ്റ് ചർച്ച്: ലോക കിരീടം നേടിയ തൻെറ കുട്ടികളെക്കുറിച്ച് വളരെ അഭിമാനംകൊള്ളുന്നതായി പരിശീലകൻ രാഹുൽ ദ്രാവിഡ്. അവരെ പിന്തുണക്കുന്ന ജീവനക്കാരിൽ അഭിമാനിക്കുകയും ചെയ്യുന്നു. കഴിഞ്ഞ 14 മാസങ്ങളിലായി ചെയ്ത പരിശ്രമമായിരുന്നു ഇത്. അവർ തീർച്ചയായും ഈ കിരീടം അർഹിക്കുന്നു. ഇത് അവർക്ക് നല്ലതാണ്, അവർക്ക് ഏറെക്കാലം വിലമതിക്കുന്ന ഒരു ഓർമ്മയായിരിക്കും -ദ്രാവിഡ് വ്യക്തമാക്കി.
കരിയറിൽ മുന്നോട്ട് പോകുമ്പോൾ അവർക്ക് കൂടുതൽ വലിയതും മികച്ചതുമായ ഓർമ്മകൾ ഇനിയും ഉണ്ടാകും. ടീമിനെ പരിശീലിപ്പിക്കുന്നതിനാൽ എനിക്ക് വളരെയധികം ശ്രദ്ധ ലഭിക്കുന്നു. എന്നാൽ ശരിക്കും അത് ഞങ്ങളുടെ സപ്പോർട്ടിങ് സ്റ്റാഫിൻറെ കഴിവാണ്. കഴിഞ്ഞ പതിനാല് മാസങ്ങളായി എട്ട് പേർ ഞങ്ങളുടെ കൂടെയുണ്ട്. ടീമിനായുള്ള അവരുടെ പരിശ്രമങ്ങൾ അവിശ്വസനീയമായിരുന്നു. അവരുടെയും ഭാഗമായതിൽ താനും അഭിമാനിക്കുന്നതായി ദ്രാവിഡ് പറഞ്ഞു.