ഹെൽമറ്റ് ഡാലോ...
text_fieldsൈഹദരാബാദ്: ചാർമിനാറിെൻറ നഗരത്തിലെ തിരേക്കറിയ ട്രാഫിക് ജങ്ഷനിൽ വന്നുനിന്ന കാറിെൻറ പിൻസീറ്റിലിരുന്ന് ഹെൽമറ്റില്ലാതെ യാത്രചെയ്ത ഇരുചക്രവാഹന യാത്രികരെ ഉപദേശിച്ചയാളെ കണ്ട് അവർ ഞെട്ടിപ്പോയി. ഇന്നിങ്സുകളിൽ ഒരിക്കൽപോലും ഹെൽമറ്റഴിക്കാതെ എതിരാളികളുടെ ബൗൺസറുകളെ പുഷ്പംപോലെ ബൗണ്ടറി കടത്തിയ സാക്ഷാൽ സചിൻ ടെണ്ടുൽകർ. ‘ഹെൽമറ്റ് ദാലോ...’ (ഹെൽമറ്റ് ധരിക്കൂ) കാറിലിരുന്ന് സചിെൻറ ഉപദേശം.
ജീവിതം വിലപ്പെട്ടതാണെന്നും ഒരിക്കൽപോലും ഹെൽമറ്റില്ലാതെ യാത്രചെയ്യരുതെന്നും ഉപദേശിച്ചപ്പോൾ ചെറുപ്പക്കാർ തലകുലുക്കി സമ്മതിച്ചു. ആദ്യത്തെ അമ്പരപ്പ് ഒന്നു മാറിയപ്പോൾ അവരിലൊരാൾ ഫോണെടുത്ത് കാറിലിരുന്ന സചിനെയും ചേർത്ത് ഒരു സെൽഫി പിടിച്ചു. ഇനിമേലിൽ ഹെൽമറ്റില്ലാതെ യാത്രചെയ്യില്ലെന്ന് ഉറപ്പുനൽകണമെന്ന് സചിൻ ആവശ്യപ്പെട്ടപ്പോൾ അവർ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു.
ഹെൽമറ്റില്ലാതെ ബൈക്കിൽ യാത്രചെയ്ത ദമ്പതികളോടും സചിൻ അങ്ങനെ ചെയ്യരുതെന്ന് ആവശ്യപ്പെട്ടു. 19 സെക്കൻഡ് ദൈർഘ്യമുള്ള ഇൗ വിഡിയോ സചിൻ തെൻറ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതാണ്. ഏപ്രിൽ അഞ്ചിന് െഎ.പി.എൽ പത്താം പതിപ്പിെൻറ ഉദ്ഘാടനത്തിനായി ഹൈദരാബാദിൽ എത്തിയപ്പോഴാണ് സചിെൻറ ഇൗ ഉപദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
