കേ​ര​ള​മേ, ഞ​ങ്ങ​ളു​ണ്ട്​ കൂ​ടെ; ആ​ശ്വാ​സ​വാ​ക്കു​ക​ളു​മാ​യി കാ​യി​ക​താ​ര​ങ്ങൾ

21:52 PM
17/08/2018

ന്യൂ​ഡ​ൽ​ഹി: നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും​വ​ലി​യ ദു​ര​ന്ത​ത്തെ കേ​ര​ളം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വേ​ള​യി​ൽ സ​ഹാ​യ​വും ആ​ശ്വാ​സ​വാ​ക്കു​ക​ളു​മാ​യി പ്ര​മു​ഖ കാ​യി​ക​താ​ര​ങ്ങ​ളും രം​ഗ​ത്ത്. 

‘‘പ്രാ​ർ​ഥ​ന​ക​ൾ എ​പ്പോ​ഴും ന​ല്ല​താ​ണ്. ചി​ല​പ്പോ​ൾ അ​തി​െ​ന​ക്കാ​ൾ സ​ഹാ​യം വേ​ണ്ടി​വ​രും. കേ​ര​ള​ത്തി​ലെ പ്ര​ള​യ​ദു​രി​ത​ബാ​ധി​ത​ർ ന​മ്മു​ടെ സ​ഹാ​യം തേ​ടു​ന്നു. കേ​ര​ള​ത്തി​നൊ​പ്പം നി​ൽ​ക്കൂ. നി​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന ചെ​റു​സ​ഹാ​യ​മെ​ങ്കി​ലും ന​ൽ​കൂ. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ സം​ഭാ​വ​ചെ​യ്യൂ’’ 
-സ​ചി​ൻ ടെ​ൻ​ഡു​ൽ​ക്ക​ർ

●●
‘‘കേ​ര​ള​ത്തോ​ടൊ​പ്പ​മാ​ണ്​ മ​ന​സ്സ്. ദ​യ​വു​​ചെ​യ്​​ത്​ അ​വ​രെ സ​ഹാ​യി​ക്കൂ. ദു​ര​ന്തം കാ​ര​ണ​മു​ണ്ടാ​യ നാ​ശ​വും ദു​രി​ത​വും അ​ത്ര​മേ​ൽ തീ​വ്ര​മാ​ണ്. ത​ങ്ങ​ളാ​ൽ​ക​ഴി​യു​ന്ന വി​ധം  സം​ഭാ​വ​ന ചെ​യ്യു​ക.’’ 
-വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദ്​ 
(മു​ൻ ലോ​ക ചെ​സ്​ ചാ​മ്പ്യ​ൻ) 

●●
‘‘പ്ര​ള​യ​ബാ​ധി​ത​രാ​യ ജ​ന​ങ്ങ​ൾ​ക്കു​​വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ന്നു. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ സ്​​ഥി​തി​ചെ​യ്യു​ന്ന സ്​​ഥ​ല​ങ്ങ​ളു​ടെ ലൊ​ക്കേ​ഷ​ൻ പ​ങ്കു​വെ​ക്കു​ന്നു. ദ​യ​വു​​ചെ​യ്​​ത്​ ആ​വ​ശ്യ​ക്കാ​രാ​യ ആ​ളു​ക​ളി​ലേ​ക്ക്​ ഇൗ ​വി​വ​രം കൈ​മാ​റു​ക’’  
-വി.​വി.​എ​സ്. ല​ക്ഷ്​​മ​ൺ 
(മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ താ​രം)

●●
‘‘ദു​രി​തം നേ​രി​ടു​ന്ന ന​മ്മു​ടെ കേ​ര​ള ജ​ന​ത​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ക​യും ക​ഴി​വി​​െൻറ പ​ര​മാ​വ​ധി സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യു​ക’’
 -ഇ​ർ​ഫാ​ൻ പ​ത്താ​ൻ 
(ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ താ​രം)

●●

‘‘വെ​ള്ള​പ്പൊ​ക്ക​ത്തി​​​െൻറ ഫ​ല​മാ​യു​ണ്ടാ​കു​ന്ന ദു​രി​ത​ങ്ങ​ളും അ​തു​മൂ​ല​മു​ണ്ടാ​കു​ന്ന മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ യാ​ത​ന​ക​ളെ​യും കു​റി​ച്ച്​ ചെ​ന്നൈ നി​വാ​സി​ക​ൾ​ക്ക്​ ന​ന്നാ​യി അ​റി​യാം. അ​പ​ക​ട​ത്തി​ലാ​യ പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ൾ​ക്ക​പ്പു​റ​മു​ള്ള ന​മ്മു​ടെ സ​ഹോ​ദ​ര​ങ്ങ​ളെ ന​മു​ക്ക്​ പി​ന്തു​ണ​ക്കാം. ഇൗ ​സ​മ​യ​വും ക​ട​ന്നു​പോ​കും’’
​-െഎ.​പി.​എ​ൽ ചാ​മ്പ്യ​ന്മാ​രാ​യ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്​​സി​​െൻറ ഒൗ​ദ്യോ​ഗി​ക ട്വീ​റ്റ്​ 

ആ​ശ്വാ​സ​വാ​ക്കു​ക​ളു​മാ​യി ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ താ​ര​ങ്ങ​ൾ
ന്യൂ​​ഡ​ൽ​ഹി: പ്ര​ള​യ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ കേ​ര​ള​ത്തി​ന്​ ആ​ശ്വാ​സ​വാ​ക്കു​ക​ളും പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ താ​ര​ങ്ങ​ൾ. ദേ​ശീ​യ ടീം ​കോ​ച്ച്​ സ്​​റ്റീ​ഫ​ൻ കോ​ൺ​സ്​​റ്റെ​ൈ​ൻ​റ​ൻ, മ​ല​യാ​ളി താ​രം ആ​ഷി​ഖ്​ കു​രു​ണി​യ​ൻ, മ​ധ്യ​നി​ര താ​ര​ങ്ങ​ളാ​യ നി​ഖി​ൽ പു​ജാ​രി, വി​നീ​ത്​ റാ​യ്​ എ​ന്നി​വ​രാ​ണ്​ ട്വി​റ്റ​റി​ൽ കേ​ര​ള​ത്തി​ന്​ പി​ന്തു​ണ​യ​ർ​പ്പി​ച്ച​ത്.

‘‘നി​ല​വി​ൽ കേ​ര​ള​ത്തി​​െൻറ അ​വ​സ്​​ഥ ശ​രി​ക്കും മ​ന​സ്സി​ലാ​വും. ​പ്ര​തി​സ​ന്ധി മ​റി​ക​ട​ന്ന്​ തി​രി​ച്ചു​വ​രാ​നാ​വ​െ​ട്ട’’-​പു​ണെ സി​റ്റി​യു​ടെ മ​ധ്യ​നി​ര താ​രം നി​ഖി​ൽ പു​ജാ​രി പ​റ​ഞ്ഞു. ‘‘ഭീ​ക​ര​മാ​യ അ​വ​സ്​​ഥ​യാ​ണ്​ നാ​ട്ടി​ലു​ള്ള​തെ​ന്ന​റി​യാം, നി​ങ്ങ​ളോ​ടൊ​പ്പം ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ചേ​രാ​ൻ ക​ഴി​യാ​ത്ത​തി​ൽ വി​ഷ​മ​മു​ണ്ട്. ​െപ​െ​ട്ട​ന്ന്​ തി​രി​ച്ചു​വ​രാ​ൻ ക​ഴി​യ​െ​ട്ട​യെ​ന്ന്​ പ്രാ​ർ​ഥി​ക്കു​ന്നു’’ -ആ​ഷി​ഖ്​ കു​രു​ണി​യ​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ദുരിതാശ്വാസ നിധിയിലേക്ക്​ സഞ്​ജുവി​​െൻറ 15 ലക്ഷം
തിരുവനന്തപുരം: വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക്​ കൈത്താങ്ങാകാൻ​ ഇന്ത്യൻ ക്രിക്കറ്റ്​ താരം സഞ്​ജു സാംസൺ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ സംഭാവന നൽകി. സഞ്​ജുവി​​െൻറ അച്ഛനും സഹോദരനും ചെക്ക്​ മുഖ്യമന്ത്രിക്ക്​ കൈമാറി. 


 

Loading...
COMMENTS