‘നിങ്ങൾ നന്നായി കുട്ടിയെ നോക്കുമെന്ന്​ കേട്ടു​; ഇപ്പോൾ ​ആവശ്യമുണ്ട്​’ പന്തിനോട്​ രോഹിത്ത്

15:35 PM
09/01/2019
rohit-sharma-and-rishabh-pant

ന്യൂഡൽഹി: ഇന്ത്യൻ വിക്കറ്റ്​ കീപ്പറും ബാറ്റ്​സ്​മാനുമായ ഋഷഭ്​ പന്തിനോട്​ രസകരമായ ഒരു ആവശ്യമറിയിച്ചിരിക്കുകയാണ്​ ഇന്ത്യൻ ബാറ്റ്​സ്​മാൻ രോഹിത്ത്​ ശർമ. കാര്യം മറ്റൊന്നുമല്ല. ത​​െൻറ കുഞ്ഞിനെ നോക്കണമെന്നാണ് രോഹിത്ത്​ തമാശരൂപേണ​ ആവശ്യപ്പെട്ടത്​. ട്വിറ്ററിൽ പന്തി​​െൻറ ഗുഡ്​ മോണിങ്​ ട്വീറ്റിന്​​ മറുപടിയായാണ്​ രോഹിത്ത്​  ആവശ്യം മുന്നോട്ട്​ വെച്ചത്​.

‘നിങ്ങൾ നന്നായി കുട്ടിയെ നോക്കുമെന്ന്​ കേട്ടിട്ടുണ്ട്​. ഇപ്പോൾ ഒരാ​ളെ ആവശ്യമുണ്ട്​. ഋതികക്ക്​ സന്തോഷമാവും’ എന്നായിരുന്നു സ്​മൈലിയോടു കൂടിയ രോഹിത്തി​​െൻറ ട്വീറ്റ്​. 

മെൽബൺ ടെസ്​റ്റിനിടെ ആസ്​ട്രേലിയൻ ക്യാപ്​റ്റൻ ടിം പെയ്​ൻ,​​ താനും ഭാര്യയും സിനിമക്കു പോകുമ്പോൾ ത​​െൻറ കുട്ടിയെ നോക്കി വീട്ടിരുന്നുകൊള്ളാൻ പന്തിനോട് പരിഹാസത്തോടെ പറഞ്ഞിരുന്നു. ഇത്​ വിക്കറ്റിലെ മൈക്കിലുടെ ലോകം കേട്ടു. എന്നാൽ, അധികം വൈകാതെ ടിം പെയ്​നി​​െൻറ ഭാര്യ ബോണി ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ്​ ചെയ്​ത ഒരു ചിത്രം പിന്നീട്​ ഏറെ വൈറലായി. 

ടിം പെയ്​നി​​െൻറ കുഞ്ഞുങ്ങളെ എടുത്തു കൊണ്ട് ബോണിക്കൊപ്പം ഋഷഭ്​ പന്ത്​ നിൽക്കുന്ന​ ചിത്രമാണ്​ 'ഏറ്റവും നന്നായി കുട്ടിയെ നോക്കുന്നയാൾ' എന്ന തലക്കെട്ടോടു കൂടി പോസ്​റ്റ്​ ചെയ്​തത്​. ഇൗ സംഭവമാണ്​​ രോഹിത്തി​​െൻറ ട്വീറ്റിന് ആധാരമായത്​.

Loading...
COMMENTS