ധാക്ക: ആസ്ട്രേലിയൻ പേസ് ബൗളർ ജോഷ് ഹേസൽവുഡിന് പരിക്ക്. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ താരത്തിന് പരമ്പരയിലെ അടുത്ത ടെസ്റ്റും തൊട്ടുപിന്നാലെയുള്ള ഇന്ത്യൻ പര്യടനവും നഷ്ടമായി. ധാക്ക ടെസ്റ്റിെൻറ മൂന്നാം ദിനത്തിൽ ഹേസൽവുഡിെൻറ രണ്ടാം ഒാവറിനിടെ പേശീവേദന അനുഭവപ്പെട്ട താരം മൈതാനം വിടുകയായിരുന്നു. സെപ്റ്റംബറിൽ ആരംഭിക്കുന്ന ഇന്ത്യൻ പര്യടനവും നഷ്ടമാവുമെന്നുറപ്പായി. അഞ്ച് ഏകദിനവും മൂന്ന് ട്വൻറി20 മത്സരങ്ങൾക്കുമാണ് ഒാസീസ് ടീം ഇന്ത്യയിലെത്തുന്നത്.