സിഡ്നി: ബാറ്റ്സ്മാന്മാരുടെ ഗെയിമായ ട്വൻറി20 ക്രിക്കറ്റിൽ ഹാട്രിക് അപൂർവ കാഴ്ച യാണ്. എന്നാൽ, ആസ്ട്രേലിയയിലെ ആഭ്യന്തര ട്വൻറി20 ലീഗായ ബിഗ് ബാഷിൽ ഒരേ ദിവസം പിറന്നത ് രണ്ട് ഹാട്രിക്. രണ്ടു വ്യത്യസ്ത മത്സരങ്ങളിൽനിന്നായി അഡ്ലെയ്ഡ് സ്ട്രൈക്കേഴ ്സിെൻറ അഫ്ഗാൻ താരം റാശിദ് ഖാനും മെൽബൺ സ്റ്റാർസിെൻറ പാക് പേസർ ഹാരിസ് റഊഫുമാണ് ബുധനാഴ്ച ഹാട്രിക് തികച്ചത്.
സിഡ്നി സിക്സേഴ്സിെൻറ ജെയിംസ് വിൻസ്, ജാക് എഡ്വേഡ്സ്, ജോർദൻ സിൽക്സ് എന്നിവരെ മത്സരത്തിെൻറ 11, 13 ഓവറുകളിലായി തുടർച്ചയായ മൂന്നു പന്തുകളിൽ പുറത്താക്കിയാണ് റാശിദ് കരിയറിലെ മൂന്നാം ഹാട്രിക് തികച്ചത്. പക്ഷേ, മത്സരം റാശിദിെൻറ ടീം രണ്ടു വിക്കറ്റിന് തോറ്റു.
സിഡ്നി തണ്ടേഴ്സിെൻറ മാത്യു ഗിൽക്സ്, കല്ലം ഫെർഗൂസൻ, ഡാനിയൽ സാമസ് എന്നിവരാണ് റഊഫിെൻറ ഇരയായത്. മത്സരത്തിൽ സ്റ്റാർസ് ആറു വിക്കറ്റിന് വിജയിച്ചു. ബിഗ് ബാഷിൽ നേരേത്ത കഴുത്തറുക്കുന്നതായി കാണിച്ച് വിക്കറ്റ് നേട്ടം ആഘോഷിച്ച് വിവാദത്തിലായ ബൗളറാണ് റഊഫ്.