മുംബൈ: ക്രിക്കറ്റിന് ഏറെ പ്രചാരമുള്ള രാജ്യമാണെങ്കിലും പുരുഷ-വനിത ക്രിക്കറ്റ് താര ങ്ങളോടുള്ള ആരാധകരുടെ സമീപനത്തിെൻറ നേർസാക്ഷ്യമാണ് വ്യാഴാഴ്ച മുംബൈ വിമാനത്താ വളത്തിൽ കണ്ടത്. കായികരംഗത്ത് മികച്ച നേട്ടങ്ങളുമായി വന്നിറങ്ങുന്നവരെ കൈയടികളോടെയാണ് എന്നും ഇന്ത്യക്കാർ വരവേറ്റത്.
എന്നാൽ, ചരിത്രത്തിൽ ആദ്യമായി ട്വൻറി20 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച് ചരിത്രം കുറിച്ചശേഷം നാട്ടിൽ മടങ്ങിയെത്തിയ ഹർമൻപ്രീത് കൗറിനും സംഘത്തിനും ലഭിച്ചത് ആളും ആരവങ്ങളുമില്ലാത്ത വരവേൽപ്.
ഫൈനലിൽ ആസ്ട്രേലിയയോട് 85 റൺസിന് പരാജയപ്പെട്ടതിനെക്കാൾ നിരാശയാണ് നാട്ടിലെത്തിയ താരങ്ങളുടെ മുഖത്ത് നിഴലിച്ചത്.
ചരിത്രനേട്ടം സ്വന്തമാക്കിയ ടീമിന് കാഷ് അവാർഡോ പാരിതോഷികങ്ങളോ ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിൽ അപരാജിതരായ മികച്ച പ്രകടനമാണ് ടൂർണമെൻറിലുടനീളം കാഴ്ചെവച്ചത്.