Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഹാർദ്ദിക്​...

ഹാർദ്ദിക്​ പാണ്ഡ്യയുടെയും കെ.എൽ രാഹുലി​െൻറയും സസ്​പെൻഷൻ പിൻവലിച്ചു

text_fields
bookmark_border
hardik-kl-rahul
cancel

ന്യൂഡൽഹി: ക്രിക്കറ്റ്​ താരങ്ങളായ ഹാർദ്ദിക്​ പാണ്ഡ്യയുടെയും കെ.എൽ രാഹുലി​​​െൻറയും സസ്​പെൻഷൻ ബി.സി.സി.​െഎ ഭരണസ മിതി പിൻവലിച്ചു. പുതിയ അമിക്കസ്​ ക്യൂറി പി.നരസിംഹയുമായി കൂടികാഴ്​ച നടത്തിയതിന്​ ശേഷമാണ്​ സസ്​പെൻഷൻ പിൻവലിക്ക ാൻ ബി.സി.സി.​െഎ തീരുമാനിച്ചത്​

ഇരുവർക്കുമെതിരായ കേസിൽ അന്വേഷണം പൂർത്തിയായിരുന്നില്ല. സുപ്രീംകോടതി നിയമിക്കുന്ന ഒാംബുഡ്​സ്​മാനാണ്​ ഇരു താരങ്ങൾക്കുമെതിരായ ആരോപണങ്ങൾ പരിശോധിക്കേണ്ടത്​. ഇതുമായി ബന്ധപ്പെട്ട കേസ്​ ഫെബ്രുവരി 5നാണ്​ കോടതി ഇനി പരിഗണിക്കുക. ഇൗയൊരു സാഹചര്യത്തിലാണ്​ താരങ്ങൾക്കെതിരായ സസ്​പെൻഷൻ പിൻവലിക്കാൻ ബി.സി.സി.​െഎ തീരുമാനിച്ചത്​.

ന്യൂസിലൻഡിനെതിരെ നടക്കുന്ന പരമ്പരയിൽ പാണ്ഡ്യ ഇന്ത്യൻ ടീമിനൊപ്പം ചേരും. അഭ്യന്തര മൽസരങ്ങളിലായിരിക്കും കെ.എൽ രാഹുൽ കളിക്കുക. കരൺ ജോഹറി​​​െൻറ കോഫി വിത്ത്​ കരൺ എന്ന ടി.വി ഷോക്കിടെ സ്​ത്രീവിരുദ്ധ പരാമർശം നടത്തിയതിനാണ്​ ഇരു താരങ്ങളെയും സസ്​പെൻഡ്​ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIhardik pandyamalayalam newssports newsKL Rahul
News Summary - Hardik Pandya, KL Rahul suspensions lifted with immediate effect-Sports news
Next Story