Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅശ്ലീല പരാമർശം:...

അശ്ലീല പരാമർശം: പാ​ണ്ഡ്യക്കും രാഹുലിനും സസ്​പെൻഷൻ വന്നേക്കും

text_fields
bookmark_border
hardik-pandya-kl-rahul
cancel

ന്യൂഡൽഹി: ടി.വി ഷോയ്​ക്കിടെ അശ്ലീല പരാമർശം നടത്തിയ ഇന്ത്യൻ ക്രിക്കറ്റ്​ താരങ്ങളായ ഹാർദിക്​ പാ​ണ്ഡ്യക്കും ക െ.എൽ രാഹുലിനും സസ്​പെൻഷൻ വന്നേക്കും. സു​പ്രീംകോടതി നിയോഗിച്ച ബി.സി.സി.​െഎ ഭരണസമിതിയാണ്​​ ഇരുവരെയും സസ്​പെൻഡ ്​ ചെയ്യാൻ ശിപാർശ ചെയ്​തിരിക്കുന്നത്​​. രണ്ട്​ മൽസരങ്ങളിൽ നിന്ന്​​ സസ്​പെൻഡ്​ ചെയ്യണമെന്നാണ്​ ആവശ്യം. നേരത്തെ ഇരുവരോടും ബി.സി.സി.​െഎ വിശദീകരണം ചോദിച്ചിരുന്നു.

‘കോ​ഫി വി​ത്ത്​​ ക​ര​ൺ’ പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ത്ത ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ​യും രാ​ഹു​ലും ന​ട​ത്തി​യ സ്​​ത്രീ​വി​രു​ദ്ധ പരാമർശങ്ങളാണ്​ വിവാദമായത്​. പരാമർശങ്ങൾക്കെതിരെ വിവിധ കോണുകളിൽ നിന്ന്​ പ്രതിഷേധം ഉയർന്നിരുന്നു. ഇൗ ​മാ​സം ആ​റി​ന്​ ‘സ്​റ്റാർ വേൾഡ്​’ ചാനൽ പു​റ​ത്തു​വി​ട്ട ഷോ​യി​ലാ​യി​രു​ന്നു വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ. വ്യ​ക്തി, കു​ടും​ബ വി​ശേ​ഷ​ങ്ങ​ളും സ്​​ത്രീ​വി​ഷ​യ​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള സം​സാ​ര​മാ​ണ്​ അ​തി​രു​വി​ട്ട​ത്.

തുടർന്ന്​ സംഭവത്തിൽ മാപ്പപേക്ഷയുമായി ഇരുവരും രംഗത്തെത്തിയെങ്കിലും ബി.സി.സി.​െഎ കാരണം കാണിക്കൽ നോട്ടീസ്​ അയച്ചു. പിന്നീട്​ ഇരുവരും വിശദീകരണം നൽകിയെങ്കിലും ബി.സി.സി.​െഎ സസ്​പെൻഷൻ നടപടികളുമായി മുന്നോട്ട്​ പോവുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIhardik pandyamalayalam newssports newsCricket NewsK.L Rahul
News Summary - Hardik Pandya, KL Rahul to be banned for two matches each by BCCI- Sports news
Next Story