തിരിച്ചുവരവിൽ ഹെൽമെറ്റ് വിവാദത്തിലകപ്പെട്ട് പാണ്ഡ്യ
text_fieldsമുംബൈ: അഞ്ചുമാസക്കാലം പരിക്കിനെത്തുടർന്ന് പുറത്തിരുന്ന ശേഷം ഡി.വൈ പാട്ടീൽ ട്വൻറി20 കപ്പിലൂടെ കളിക്കളത്തിലേക്ക് മടങ്ങിവന്ന പാണ്ഡ്യ വീണ്ടും വിവാദനായകനായി. ടൂർണമെൻറിൽ റിലയൻസ് വണ്ണിനായി കളത്തിലെത്തിയ പാണ്ഡ്യ ഇന്ത്യൻ ടീം ഹെൽെമറ്റണിഞ്ഞ് ബാറ്റിങ്ങിനിറങ്ങിയതാണ് വിവാദമായത്.

ദേശീയ താരങ്ങൾ ആഭ്യന്തര മത്സരങ്ങളിൽ ടീം ഹെൽെമറ്റ് ധരിക്കുന്നത് ബി.സി.സി.ഐയുടെ അച്ചടക്ക ലംഘനമാണ്. ഇന്ത്യയുടെ മുഖ്യ സെലക്ടർ എം.എസ്.കെ. പ്രസാദ് അടക്കമുള്ള പ്രമുഖർ കാണാനെത്തിയ മത്സരത്തിൽ 25 പന്തിൽ 38 റൺസടിച്ച പാണ്ഡ്യ മൂന്ന് വിക്കറ്റുകൾ പിഴുത് ഓൾറൗണ്ട് മികവ് കാണിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
