Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഷ്യാ കപ്പ്; പരിക്ക് കാരണം മൂന്ന് താരങ്ങള്‍ പുറത്ത്; ജഡേജ തിരിച്ചെത്തുന്നു

text_fields
bookmark_border
ഏഷ്യാ കപ്പ്; പരിക്ക് കാരണം മൂന്ന് താരങ്ങള്‍ പുറത്ത്; ജഡേജ തിരിച്ചെത്തുന്നു
cancel
camera_alt????????????? ?????????? ???????? ????????? ?????????? ??????????? ?????? ????????

ദുബൈ: ഏഷ്യാ കപ്പിൽ ഇന്ത്യക്ക് തിരിച്ചടിയായി താരങ്ങളുടെ പരിക്ക്. ഹര്‍ദ്ദിക് പാണ്ഡ്യ, ഷര്‍ദുല്‍ താക്കൂർ, അക്‌സര്‍ പട്ടേൽ എന്നിവരെയാണ് പരിക്ക് കാരണം നാട്ടിലേക്ക് തിരിച്ചയക്കുന്നത്. ഹാര്‍ദ്ദിക്കിന് പാകിസ്താനെതിരായ മത്സരത്തിനിടെയാണ് പരിക്കേറ്റത്. ബൗളിങ്ങിനിടെ കാൽതെന്നി വീണ പാണ്ഡ്യയെ ഇന്നലെ സ്ട്രെച്ചറിലാണ് സ്റ്റേഡിയത്തിൽ നിന്നും കൊണ്ടു പോയത്.

ദീപക് ചഹാർ, രവീന്ദ്ര ജഡേജ, സിദ്ധാർത്ഥ് കൗൽ എന്നിവർ പകരം ടീമിലെത്തും. ദീപക് ചഹർ ആണ് പാണ്ഡ്യക്ക് പകരക്കാരൻ. അക്സറിന് ഫീൽഡിങിനിടെ വിരലിനാണ് പരുക്കേറ്റത്. അക്സറിന് പകരക്കാരനായാണ് രവീന്ദ്ര ജഡേജ എത്തുന്നത്. ഏകദിന ടീമിൽ നിന്നും സമീപകാലത്ത് പുറത്തായ ജഡേജയെ ഒാവൽ ടെസ്റ്റിലെ മികച്ച ബാറ്റിങ് പ്രകടനമാണ് തിരിച്ചെത്തിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hardik Pandya, Axar Patel And Shardul Thakur Ruled Out- Sports news
Next Story