ന്യൂഡൽഹി: മുംബൈയിൽനിന്ന് കോയമ്പത്തൂരിലേക്കുള്ള വിമാനയാത്രക്കിടെ മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങിന് ബാറ്റ് നഷ്ടം. സ്വകാര്യ വിമാനത്തിലാണ് ബാറ്റ് കാണാതായത്. മോഷ ണമാണോ അതല്ല, ലഗേജ് അധികമായെന്നു കാണിച്ച് എയർലൈൻ അധികൃതർ വഴിയിൽ ഉപേക്ഷിച്ചതോ എന്ന സംശയത്തിലാണ് താരം.
അധിക ലഗേജിന് പ്രത്യേക നിരക്ക് നൽകി എടുത്ത ടിക്കറ്റായിട്ടും ഭാരം കൂടുതലാണെന്ന് പരിശോധനക്കിടെ പറഞ്ഞിരുന്നു. ഇനിയും പണം നൽകാനാവില്ലെന്ന് ഹർഭജൻ വ്യക്തമാക്കുകയും ചെയ്തതാണ്. പ്രശ്നം അവിടെ അവസാനിപ്പിച്ച് യാത്ര ചെയ്ത താരത്തിന് പക്ഷേ, അവസാനം ലഗേജ് ലഭിക്കുേമ്പാൾ ഒരു ബാറ്റ് നഷ്ടമായിരുന്നു. ഇതോടെയാണ് മോഷണമാണോ അതല്ല, ബോധപൂർവമാണോ എന്ന് സംശയമുണർന്നത്. സംഭവത്തിൽ, മാപ്പുപറഞ്ഞ കമ്പനി അന്വേഷണം നടത്തുകയാണെന്ന് അറിയിച്ചിട്ടുണ്ട്.