ഹർഭജൻ എൻെറ മുഖത്തടിച്ചിട്ടില്ല- സത്യം വെളിപ്പെടുത്തി ശ്രീശാന്ത്

17:02 PM
23/11/2018

മുംൈബ: 2008 സീസണിലെ ഐ.പി.എൽ മത്സരത്തിനിടെ ഹർഭജൻ സിങ് തൻെറ മുഖത്തടിച്ചിട്ടില്ലെന്ന് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്. എന്നാൽ കൈയിൻെറ പിൻഭാഗം വെച്ച് മുഖത്ത് ഇടിക്കുകയായിരുന്നെന്നും ശ്രീശാന്ത് വ്യക്തമാക്കി. ശ്രീശാന്ത് മത്സരാർഥിയായ ബിഗ്ബോസ് സീസൺ 12 ഷോയിലെ പരിപാടിക്കിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

ഞാൻ നിയന്ത്രണരേഖ മറികടന്നു... സ്വന്തം ഗ്രൗണ്ടിൽ തോറ്റ അവസ്ഥയായിരുന്നതിനാൽ ഭാജിക്ക് അത് ഇഷ്ടപ്പെട്ടില്ല. ഭാജി മുന്നറിയിപ്പ് തന്നിട്ടും അദ്ദേഹത്തിനടുത്ത് പോയി ഞാൻ സംസാരിക്കാൻ പാടില്ലായിരുന്നു. അദ്ദേഹം കൈമുട്ട് കൊണ്ട് മുഖത്തിടിക്കുകയായിരുന്നു. ഞാനാണ് അതിരുകടന്നത്. അങ്ങനെ പറയാൻ പാടില്ലായിരുന്നു. ആദ്യം നല്ല ദേഷ്യം എനിക്ക് ഉണ്ടായി.

ഞാൻ നിസ്സഹായനായി തോന്നിയത് കൊണ്ടാണ് കരഞ്ഞത്. നിങ്ങൾ കണ്ടതുപോലെ മുഖത്ത് എന്നെ ആരും തല്ലിയിട്ടില്ല. എനിക്കു വേണമെങ്കിൽ അവിടെവച്ച് തന്നെ അദ്ദേഹത്തെയും തല്ലാമായിരുന്നു.- ശ്രീശാന്ത് വ്യക്തമാക്കി. ഹർഭജൻ ജ്യേഷ്ഠനെപ്പോലെയാണ്. ഭാജിയുടെ കുടുംബവുമായും നല്ല ബന്ധമാണുള്ളത്- ശ്രീശാന്ത് വെളിപ്പെടുത്തി.

Loading...
COMMENTS