ഗുവാഹത്തി ട്വൻറി20: പിച്ചുണക്കാൻ ഇസ്തിരിപ്പെട്ടിയും ഹെയർ ഡ്രയറും
text_fieldsഗുവാഹത്തി: ഇന്ത്യ-ശ്രീലങ്ക ട്വൻറി20 പരമ്പരയിലെ ആദ്യമത്സരം മഴമൂലം ഒരു ബാൾപോലും ചെയ്യാനാകാതെ ഉപേക്ഷിച്ചെങ്കി ലും മഴയോ, ടീമോ, കളിക്കാരോ ഒന്നുമല്ല ഇ-ലോകത്തെ സംസാരവിഷയം. അത് ഇസ്തിരിപ്പെട്ടിയും മുടി ഉണക്കാൻ ഉപയോഗിക്കുന്ന ഹെയർ ഡ്രയറും മറ്റുമാണ്.
ടോസിന് പിന്നാലെ പെയ്ത മഴയിൽ നനഞ്ഞുകുതിർന്ന പിച്ച് ഉണക്കാൻ ഇസ്തിരിപ്പെട്ടിയും ഹെയർ ഡ്രയറും മറ്റും ഉപയോഗിച്ച സംഘാടകരുടെ രീതിയാണ് സമൂഹ മാധ്യമങ്ങളിൽ കനത്ത വിമർശനത്തിനിടയാക്കിയത്.
ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡായ ബി.സി.സി.ഐ അണിയിച്ചൊരുക്കുന്ന ഒരു മത്സരത്തിന് വേണ്ടത്ര തയാറെടുപ്പുകൾ നടത്താത്തതാണ് ആരാധകരെയും മുൻ താരങ്ങളെയും ഒരുപോലെ ചൊടിപ്പിച്ചത്. ചോർച്ചയുള്ള കവറുകൾ ഉപയോഗിച്ചാണ് പിച്ച് മൂടിയതെന്ന ആക്ഷേപവും നാണക്കേടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
