കാബൂൾ: ഇംഗ്ലണ്ടിലും വെയ്ൽസിലുമായി അടുത്ത മാസം ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള അഫ്ഗാനിസ്താൻ ടീമിനെ പ്രഖ്യാപിച്ചു. ഗുൽബാദിൻ നായിബാണ് നായകൻ. െ എ.പി.എല്ലിലെ മിന്നുംതാരങ്ങളായ റാശിദ് ഖാൻ, മുഹമ്മദ് നബി, മുൻ ക്യാപ്റ്റൻ അസ്ഗർ അഫ്ഗാൻ, പേസ് ബൗളർ ഹമിദ് ഹസൻ എന്നിവരടങ്ങിയ ശക്തരുടെ നിരയാണ് ഇംഗ്ലണ്ടിലേക്കു പറക്കുന്നത്. ഇൗ വർഷം ആദ്യമാണ് അസ്ഗറിനെ എല്ലാ ഫോർമാറ്റിലെയും ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയത്.
അഫ്ഗാനായി 32 മത്സരങ്ങളിൽനിന്നു 56 വിക്കറ്റുകൾ വീഴ്ത്തിയ ഹസൻ പരിക്കിൽനിന്നു മുക്തനായി ടീമിലേക്കു മടങ്ങിയെത്തുന്നത് ടീമിന് ഗുണംചെയ്യും. ടീം: ഗുൽബാദിൻ നായിബ് (ക്യാപ്റ്റൻ), മുഹമ്മദ് ഷഹ്സാദ് (വിക്കറ്റ് കീപ്പർ), നൂർ അലി സദ്രാൻ, ഹസ്രത്തുല്ല സസായ്, റഹ്മത്ത് ഷാ, അസ്ഗർ അഫ്ഗാൻ, ഹഷ്മത്തുല്ല ഷാഹിദി, നജീബുല്ല സദ്രാൻ, സമീയുല്ല ഷിൻവാരി, മുഹമ്മദ് നബി, റാശിദ് ഖാൻ, ദൗലത്ത് സദ്രാൻ, അഫ്താബ് ആലം, ഹാമിദ് ഹസൻ, മുജീബുറഹ്മാൻ.