Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightചാമ്പ്യൻസ്​...

ചാമ്പ്യൻസ്​ ട്രോഫിയിലെ ദയനീയ പ്രകടനം: ലങ്കൻ ​േകാച്ച്​ ഗ്രഹാം ഫോഡ്​ രാജിവെച്ചു

text_fields
bookmark_border
ചാമ്പ്യൻസ്​ ട്രോഫിയിലെ ദയനീയ പ്രകടനം: ലങ്കൻ ​േകാച്ച്​ ഗ്രഹാം ഫോഡ്​ രാജിവെച്ചു
cancel

കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ്​ ടീം പരിശീലക സ്​ഥാനത്തുനിന്നും ഗ്രഹാം ഫോഡ്​ രാജിവെച്ചു.  ചാമ്പ്യൻസ്​ ട്രോഫി ക്രിക്കറ്റിലെ ദയനീയ പ്രകടനത്തിനു പിന്നാലെയാണ്​ കരാർ പൂർത്തിയാവാൻ മാസങ്ങൾ ഇനിയും ബാക്കിനിൽക്കെ രാജി. ​പരിശീലകസ്​ഥാനത്തേക്ക്​ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. 2012 മുതൽ 2014 വരെ ലങ്കൻ കോച്ചായിരുന്ന ഗ്രഹാം ഫോഡ്​, 2016 ഫെബ്രുവരിയിലാണ്​ രണ്ടാംവട്ടവും ടീമിനൊപ്പം ചേരുന്നത്​. സീനിയർ താരങ്ങളുടെ വിരമിക്കലിനു പിന്നാലെ ക്ഷയിച്ച ടീമിനെ കെട്ടിപ്പടുക്കുകയായിരുന്നു രണ്ടാം വരവിലെ ദൗത്യം. എന്നാൽ, ടീം ഫോം ഒൗട്ടായതോടെ റാങ്കിങ്ങിലും ഏറെ പിന്തള്ളപ്പെട്ടു.

ചാമ്പ്യൻസ്​ ട്രോഫി ​ഗ്രൂപ്​ റൗണ്ടിൽതന്നെ പുറത്തായി നാണംകെട്ടതോടെ കോച്ചിനെതിരെ വിമർശനവും ഉയർന്നു. കരാർ പൂർത്തിയാവാൻ രണ്ടുവർഷത്തിലേറെ സമയം ഇനിയും ബാക്കിനിൽക്കെ ശ്രീലങ്കൻ ക്രിക്കറ്റ്​ ബോർഡി​​െൻറ നിർദേശപ്രകാരമാണ്​ രാജി. ആസ്​ട്രേലിയക്കെതിരായ പരമ്പരയുൾപ്പെടെ ഫോഡിനുകീഴിൽ ടീം മികച്ച ജയങ്ങൾ സ്വന്തമാക്കിയെങ്കിലും കോച്ചി​​െൻറ സീറ്റുറപ്പിക്കാനായില്ല. സിംബാബ്​വെയും വിൻഡീസും അടങ്ങിയ ത്രിരാഷ്​ട്ര പരമ്പരയിലും ലങ്കയെ ജേതാക്കളാക്കി. പക്ഷേ, ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന^ടെസ്​റ്റ്​ പരമ്പര, ബംഗ്ലാദേശിനെതിരായ ടെസ്​റ്റ്​ തോൽവി എന്നിവ തിരിച്ചടിയായി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Graham FordSri Lanka head coach
News Summary - Graham Ford steps down as Sri Lanka head coach
Next Story