കോഴിക്കോട്: െഎ ലീഗിലെ ‘ഫൈനൽ’ പോരാട്ടത്തിൽ ഗോകുലം കേരള എഫ്.സിക്കെതിരെ മുൻ ചാമ് പ്യന്മാരായ ഇൗസ്റ്റ് ബംഗാളിന് ‘കിരീട’മില്ലാത്ത വിജയം. കോഴിക്കോട് കോർപറേഷൻ സ ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആതിഥേയരെ പരാജയപ്പെടുത്തിയെങ്കിലും മിനർവക്കെതിരെ നേടിയ വിജയത്തിലൂടെ ചെന്നൈ സിറ്റിക്കായിരുന്നു കപ്പടിക്കാനുള്ള ഭാഗ്യം. 79 മിനിറ്റിൽ ജെയിം സാേൻറാസും 85ാം മിനിറ്റിൽ ലാൽധൻമാവിയ റാൽറ്റെയുമാണ് ഇൗസ്റ്റ് ബംഗാളിനായി വല കുലുക്കിയത്. ഗോകുലത്തിന് വേണ്ടി 69ാം മിനിറ്റിൽ സ്ട്രൈക്കർ മാർകസ് ജോസഫ് ഗോൾ േനടി. ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് 2-1ന് ഗോകുലം തോല്വി വഴങ്ങിയത്.
ഗോൾരഹിതമായ ഒന്നാം പകുതിക്ക് ശേഷമാണ് കളിമാറിയത്. ആക്രമണത്തിനും പ്രതിരോധത്തിനും മൂർച്ചകൂട്ടിയെത്തിയ ഇൗസ്റ്റ് ബംഗാൾ നിറഞ്ഞു കളിച്ചു. ബംഗാളിെൻറ കുതിപ്പിൽ ചില സമയങ്ങളിൽ പതറിയതൊഴിച്ചാൽ ഗോകുലവും മികച്ച പോരാട്ടമാണ് പുറത്തെടുത്തത്. 69ാം മിനിറ്റിൽ ഗോളടിച്ച് ഗോകുലമാണ് ആദ്യം ഞെട്ടിച്ചത്. അർജുൻ ജയരാജ് നൽകിയ േക്രാസിൽ ഇമ്മാനുവൽ പിന്നോട്ട് നൽകിയ പന്ത് മാർകസ് ജോസഫ് ഗോൾപോസ്റ്റിെൻറ ഇടത്തേ മൂലയിലേക്ക് അടിച്ചുകയറ്റി ഗോകുലത്തിന് ലീഡ് നേടിക്കൊടുത്തു.
വീണ്ടും ഗോകുലത്തിന് തുറന്ന അവസരം ലഭിച്ചെങ്കിലും ഇമ്മാനുവലിന് അവസരം മുതലാക്കാനായില്ല. ഗോൾ വഴങ്ങിയതോടെ കൂടുതൽ ഉണർേവാടെയാണ് ബംഗാൾ കളിച്ചത്. 79ാം മിനിറ്റിൽ ബംഗാൾ താരത്തെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ഗോളാക്കി ഇൗസ്റ്റ് ബംഗാൾ തിരിച്ചടിച്ചു. സ്പെയിൻ താരം സാേൻറാസായിരുന്നു സമനില ഗോൾ നേടിയത്. തുടർന്ന് ഇരു ടീമുകളുെടയും മുന്നേറ്റങ്ങൾക്കാണ് മൈതാനം സാക്ഷ്യംവഹിച്ചത്. ഗോളെന്നുറപ്പിച്ച നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്താൻ ഗോകുലവും ബംഗാളും മത്സരിച്ചു. കളിയുടെ 85ാം മിനിറ്റിൽ ലാൽധൻമാവിയ റാൽറ്റെ നേടിയ ഗോളിലൂെട സന്ദർശകർ ലീഡ് നേടി.