Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിരമിച്ചെങ്കിലും യുവി...

വിരമിച്ചെങ്കിലും യുവി ഷോ അങ്ങ്​ കാനഡയിലും

text_fields
bookmark_border
വിരമിച്ചെങ്കിലും യുവി ഷോ അങ്ങ്​ കാനഡയിലും
cancel

ബ്രാംറ്റൺ (കാനഡ): അന്താരാഷ്​ട്ര ക്രിക്കറ്റിൽനിന്ന്​ വിരമിച്ചെങ്കിലും യുവി ഷോ അങ്ങ്​ കാനഡയിലും അരങ്ങു തകർക് കുകയാണ്​. ഗ്ലോബൽ ടി20 ലീഗിലെ ആദ്യ മത്സരത്തിൽ അമ്പയറുടെ തെറ്റായ തീരുമാനത്തിൽ ഒൗട്ടായെങ്കിലും രണ്ടാമത്തെ മത്സരത്തിൽ യുവരാജ്​ സിങ്​ വീണ്ടും പഴയ യുവിയായി.

സ്വതഃസിദ്ധമായ ശൈലിയിൽ ബാറ്റുവീശിയ യുവ​രാജ്​ സിങ്ങും (21 പന്തിൽ 35) മറ്റൊരു ഇന്ത്യൻ താരം മൻപ്രീത്​ ഗോണിയും (12 പന്തിൽ 33) ​േചർന്ന്​ എഡ്​മോണ്ടൻ റോയൽസിനെതിരെ ടൊറ​േൻറാ നാഷനൽസിന്​​ രണ്ടു​ വിക്കറ്റി​​െൻറ ആവേശകരമായ ജയം സമ്മാനിച്ചു. മൂന്നു​ വീതം സിക്​സും ഫോറും അടങ്ങുന്നതായിരുന്നു യുവരാജി​​െൻറ ഇന്നിങ്​സ്​.

പാകിസ്​താൻ സ്​പിന്നർ ഷദാബ്​ ഖാനെ സിക്​സറിന്​ പകർത്തിയ ഷോട്ട്​ യുവരാജി​​െൻറ ക്ലാസ്​ കൈമോശം വന്നില്ലെന്ന്​ തെളിയിക്കുന്നതായിരുന്നു. 10ാം ഒാവറിൽ ബെൻ കട്ടിങ്ങി​​െൻറ പന്തിൽ കട്ടിങ്ങിനുതന്നെ പിടി​െകാടുത്ത്​ യുവരാജ്​ മടങ്ങി. 192 റൺസ്​ ലക്ഷ്യവുമായിറങ്ങി 125ന്​ 7 എന്ന നിലയിൽ പകച്ചുനിൽക്കുന്ന വേളയിൽ നടത്തിയ പ്രകടനം മുൻ ചെന്നൈ സൂപ്പർ കിങ്​സ്​ താരമായ ഗോണിയെ ഹീറോയാക്കി.

Show Full Article
TAGS:Global T20 Canada Yuvraj Singh 
News Summary - Global T20 Canada: Yuvraj shows old self
Next Story